ADVERTISEMENT

കണ്ണൂർ∙ ജില്ലാ അഗ്രിഹോർട്ടി കൾചറൽ സൊസൈറ്റി പുഷ്പോത്സവത്തിനു പൊലീസ് മൈതാനിയിൽ തുടക്കം. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. കലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷത വഹിച്ചു. മേയർ മുസ്‌ലിഹ് മഠത്തിൽ ഡിസ്പ്ലേയുടെ ഉദ്ഘാടനം നിർവഹിച്ചു. പത്മശ്രീ ജേതാവ് കർഷകൻ സത്യനാരായണ ബേളേരിയെ ആദരിച്ചു. വി.പി.കിരൺ, യു.കെ.ബി.നമ്പ്യാർ, ഡോ.കെ.സി.വൽസല എന്നിവർ പ്രസംഗിച്ചു. കൊല്ലം ഷാഫിയുടെ ഗാനമേള അരങ്ങേറി.

ചെടികളും പച്ചക്കറി ഫലവൃക്ഷതൈകളും നടീൽ വസ്‌തുക്കളും ഔഷധ സസ്യങ്ങളും പുഷ്പമേളയിൽ ലഭ്യമാണ്. ജൈവ വളം, ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺ പാത്രങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ സ്‌റ്റാളുകളുമുണ്ട്. ആറളം ഫാം, കരിമ്പം ഫാം, കൃഷി വകുപ്പ്, വിഷരഹിത പച്ചക്കറി സ്‌റ്റാൾ, ബിഎസ്എൻഎൽ, അനർട്ട്, റെയ്ഡ്കോ എന്നിവയുടെ പവലിയനുകളും ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്ക് പ്രത്യേകതയാണ്.

ചിത്രരചന, വിദ്യാലയങ്ങൾ, വീടുകൾ, സ്ഥ‌ാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ തയാറാക്കുന്ന പച്ചക്കറി, പഴം, പൂന്തോട്ടങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, വെജിറ്റബിൾ കാർവിങ്, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചി ഇടൽ, ഓലമെടയൽ, കൊട്ടമെടയൽ, പുഷ്‌പരാജ, പുഷ്പറാണി, പുഞ്ചിരി, കാർഷിക ഫൊട്ടോഗ്രഫി, മൊബൈൽ ഫൊട്ടോഗ്രഫി, ഫാബ്രിക് പെയിന്റിങ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.

സെമിനാറുകൾ, ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, സംസ്‌ഥാന കലോത്സവത്തിൽ അവാർഡ് ലഭിച്ചവരെ ആദരിക്കൽ, കർഷക മേഖലയിലെ മൂല്യവർധിത സംരംഭങ്ങൾ നടത്തുന്നവരുമായുള്ള സംവാദം, വനിതാ കർഷകർക്കുള്ള ക്ലാസ്, ബഡ്‌സ് സ്‌കൂൾ കുട്ടികൾക്കായുള്ള കലാമേള, കർഷക സംഗമം, ഔഷധ സസ്യകൃഷി സംബന്ധിച്ച ക്ലാസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

സൊസൈറ്റിയുടെ ആദ്യകാല സാരഥി മീരാ പ്രഭാകരനെ ഇന്ന് വൈകിട്ട് 4ന് അനുസ്‌മരിക്കും. 19ന് വൈകിട്ട് സമാപന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രവേശന ഫീസ് 60 രൂപ. 5 വയസ്സിന് താഴെയും 80 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ പ്രവേശനം തുടങ്ങും. വാഹന പാർക്കിങ് ഫീസ് ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com