ADVERTISEMENT

മാഹി∙ പുതുച്ചേരി സംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്കിന് 31ന്റെ ചെറുപ്പം. 1993ലാണു മാഹിയുടെ സഹകരണ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കംകുറിച്ചുകൊണ്ട് ഇ.വത്സരാജ് പ്രസിഡന്റായി മാഹി സഹകരണ ബാങ്ക് രൂപീകരിക്കുന്നത്. അതുവരെ കേരളത്തിലെ സഹകരണ സംവിധാനത്തിന്റെ വളർച്ച മാഹിയിൽ എത്തിയിരുന്നില്ല. എന്നാൽ, മാഹി ബാങ്ക് വന്നതോടെ ഇടത്തരം ജനങ്ങളിൽ വലിയ തോതിൽ ബാങ്ക് സ്വാധീനം സൃഷ്ടിക്കാൻ തുടങ്ങി. നിലവിൽ ബാങ്കിന് ഏഴ് ബ്രാഞ്ചുകളുണ്ട്.

മാഹിയിലെ ഹെഡ് ഓഫിസ്, പള്ളൂർ ബ്രാഞ്ച് എന്നിവ രാവിലെ 8 മുതൽ രാത്രി 8 വരെയാണു പ്രവർത്തിക്കുക. ഞായറാഴ്ചയും ഇവിടെ ബാങ്ക് പ്രവർത്തിക്കും. നഗര–ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായ മേഖലയിലെ ജനങ്ങൾക്ക് മാഹി സഹകരണ ബാങ്കിന്റെ പ്രവർത്തനം വലിയ സഹായമാണെന്നു മുൻ മന്ത്രിയും സ്ഥാപക പ്രസിഡന്റുമായി ഇ.വത്സരാജ് പറഞ്ഞു.

മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാർഡ് ഒട്ടേറെ തവണ നേടിയ ബാങ്ക് കോമൺ ഫണ്ട് ഉപയോഗിച്ച് പുഴയോര നടപ്പാതയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഓപ്പൺ ജിം ആരംഭിച്ചിട്ടുണ്ട്. പുഴയോര നടപ്പാതയിലെ പൂന്തോട്ടം സംരക്ഷിക്കാനും ബാങ്ക് മുന്നോട്ടുവന്നു. കെ.കെ.അനിൽ കുമാറാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

 

സുതാര്യവും ലളിതവുമായ പ്രവർത്തനം ബാങ്കിനു ജനകീയ മുഖം നൽകിക്കഴിഞ്ഞു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നൽകുന്ന ബാങ്കിന്റെ ഉപഭോക്താക്കളിൽ സമീപ ജില്ലക്കാരും ഉൾപ്പെടും. സ്വർണ–ഭൂപണയ വായ്പകളും സർക്കാർ ജീവനക്കാർക്കുള്ള വായ്പകളും ഏറെ സജീവമായി തുടരുന്നുണ്ട്. ജീവനക്കാരുടെ കൂട്ടായ്മയും സഹകരണവും സ്ഥാനത്തിന്റെ മികവാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com