ADVERTISEMENT

‘യുവാക്കളുടെ കുടിയേറ്റം’ എന്നതായിരുന്നു ഇംഗ്ലിഷ് പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തിൽ പങ്കെടുക്കുമ്പോൾ മണിപ്പുരിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥി വിൻസൻ ഹയോകപിന്റെ മനസിൽ നിറഞ്ഞുനിന്നതു സ്വന്തം നാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമകളാണ്. മത്സരത്തിൽ സമ്മാനം ലഭിച്ചില്ലെങ്കിലും വിൻസനു സങ്കടമില്ല. കലോത്സവ വേദിയിൽ സംഘാടകനായി ഓടി നടക്കുകയാണ് വിൻസനിപ്പോൾ. 

മണിപ്പുരിൽ കുക്കി–മെയ്തി വിഭാഗങ്ങൾ തമ്മിൽ കലാപം പടരുമ്പോൾ കുക്കി വിദ്യാർഥികൾക്കു കേരളത്തിലെ സർവകലാശാലകൾ അഭയം നൽകിയിരുന്നു. ഈ വിവരം അറിഞ്ഞ മണിപ്പുർ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മുഖേന കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ടു. ഇംഫാലിൽ ബിഎ ജിയോഗ്രഫി പഠിക്കുകയായിരുന്ന വിൻസന് ഇവിടെ കോഴ്സ് പഠിക്കാൻ അവസരം നൽകി. 

താമസവും ഭക്ഷണവും സൗജന്യമായി  നൽകി. മാതാപിതാക്കളും സഹോദരിയും സഹോദരനുമുണ്ട്. പഠനം കഴിഞ്ഞാലും ഇവിടെത്തന്നെ ജോലി നോക്കാനാണു താൽപര്യമെന്നും വിൻസൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com