ADVERTISEMENT

പാനൂർ∙ പന്ന്യന്നൂർ പഞ്ചായത്തിന്റെ സംഭവബഹുലമായ ഇന്നലെകളെ രേഖപ്പെടുത്തി പഞ്ചായത്ത് തയാറാക്കിയ 'പന്ന്യന്നൂർ ദേശചരിത്രം' എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. സ്പീക്കർ എ.എൻ.ഷംസീറാണ് പുസ്തക പ്രകാശനം നടത്തിയത്.നൂറ്റാണ്ടുകൾ‍ പഴക്കമുള്ള പന്ന്യന്നൂരിന്റെ കളരി മാഹാത്മ്യം, കലാ സാഹിത്യ പ്രവർത്തനത്തിന്റെ രംഗ ഭൂമിയായ പന്ന്യന്നൂരിലെ സാഹിത്യകാരന്മാർ, നാട്ടു മുഖ്യസ്ഥന്മാർ, പൊതു പ്രവർത്തകർ, നാടകം, സിനിമ, പത്രപ്രവർത്തനം, ചിത്രകല രംഗത്ത് പ്രതിഭ തെളിയിച്ചവർ, ഗ്രന്ഥശാല പ്രവർത്തകർ, തെയ്യം കലാകാരന്മാർ, സംസ്കൃതം പണ്ഡിതർ, പാരമ്പര്യ ചികിത്സാ വിദഗ്ദർ, തൊഴിലാളി പ്രവർത്തകർ, വാണിജ്യ വ്യവസായ രംഗത്ത് പ്രശോഭിച്ചവർ തുടങ്ങി സമൂഹത്തിൽ ഉന്നതതലത്തിൽ‍ എത്തിയവരുടെ പേരുവിവരങ്ങൾ പുസ്തകത്തിലുണ്ട്. 

പൗരാണിക കുടുംബ വിശേഷം, പന്ന്യന്നൂർ‍ ദേശനാമം തുടങ്ങി ചെറുതും വലുതുമായ എല്ലാ ദേശ വിശേഷങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ചരിത്രമറിയാൻ ചെറിയ ക്ലാസിലെ കുട്ടികൾ പോലും അന്വേഷണ നടത്തുന്ന കാലത്തു പന്ന്യന്നൂർ ദേശചരിത്രമെന്ന പുസ്തകത്തിനു പ്രസക്തിയേറെയാണ്. 

ജനജീവിതം, സംസ്കാരം, ആചാരം, ആഘോഷം, നാട്ടറിവുകൾ, ഉത്സവം, വേറിട്ട വ്യക്തികൾ എന്നിവയെല്ലാം ദേശ ചരിത്രത്തിൽ കടന്നുവരുന്നുവെന്നതും പുസ്തകത്തിന്റെ ആകർഷണമാണ്. 25 ചെറിയ അധ്യായങ്ങളിലൂടെയാണ് ദേശ ചരിത്രം പറഞ്ഞു പോകുന്നത്. 1963 മുതൽ നിലവിലെ ഭരണസമിതി അടക്കം 9 ഭരണസമിതികളായിരുന്നു പഞ്ചായത്തിൽ. 1963ലെ ഭരണസമിതി പ്രസിഡന്റ് പി.വി.കുഞ്ഞിരാമനും നിലവിലെ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകനുമാണ്.

കുന്നുമ്മൽ എലിമന്ററി സ്കൂൾ പെരുമ
ഫീസ് വസൂലാക്കാതെ എലമെന്ററി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (ഇഎസ്എൽസി) പഠിച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരുന്ന പ്രദേശത്തെ ഒരേ ഒരു വിദ്യാലയം കുന്നുമ്മൽ എലമെന്ററി സ്കൂളായിരുന്നു. പ്രഗത്ഭരായ തായാട്ട് ശങ്കരൻ, കെ.തായാട്ട്, തായാട്ട് ബാലൻ, ഐ.വി.ദാസ്, എം.വി.ദേവൻ, രത്ന നായർ, ശ്രീധരൻ ചമ്പാട് എന്നിവർ പഠിച്ച വിദ്യാലയം കൂടിയാണത്.

ദേശീയ സ്വാതന്ത്ര്യ സമരവുമായി പന്ന്യന്നൂരിന്റെ ബന്ധം

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിനകത്തും പുറത്തും ജയിൽ ശിക്ഷ അനുഭവിച്ച 16 പേർ പന്ന്യന്നൂർ നിവാസികളാണ്. ടി.എൻ.ഗോവിന്ദൻ അടിയോടി, കാവിലേരി കുമാരൻ, കെ.കെ.ജി.അടിയോടി തുടങ്ങിയവർ ജയിൽ ശിക്ഷ അനുഭവച്ചവരിൽ പെടും.

സാഹിത്യകാരന്മാരുടെ നാട്

തായാട്ട് ശങ്കരൻ, കെ.തായാട്ട്, കെ.പാനൂർ, എം.വി.ദേവൻ, പന്ന്യന്നൂർ ഭാസി, ശ്രീധരൻ ചമ്പാട് എന്നിവർ മുൻനിര സാഹിത്യകാരന്മാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com