ADVERTISEMENT

തളിപ്പറമ്പ്, ഇരിട്ടി ∙ കുറുമാത്തൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 125 വീടുകളുടെ താക്കോൽ മന്ത്രി വി.ശിവൻകുട്ടിയും 2018ലെ മാക്കൂട്ടം ഉരുൾപൊട്ടലിൽ വീടും താമസസ്ഥലവും നഷ്ടപ്പെട്ട 15 കുടുംബങ്ങൾക്ക് കിളിയന്തറയിൽ ഒരുക്കിയ വീടുകളുടെ താക്കോൽ മന്ത്രി കെ.എൻ.ബാലഗോപാലും കൈമാറി. റവന്യു വകുപ്പ് വാങ്ങിയ ഒരേക്കർ ഭൂമിയിൽ ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനിയുടെ പൊതുനന്മ ഫണ്ടിൽ നിന്നും 5.5 കോടി രൂപ ചെലവഴിച്ചാണു കിളിയന്തറയിലെ വീടുകൾ നിർമിച്ചത്.

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ലൈഫിലൂടെ വീട് നിർമിച്ചു നൽകാനാണ് കുറുമാത്തൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന പ്രസംഗിച്ചു.കിളിയന്തറയിലെ ചടങ്ങിന് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി, യൂണിലീവർ കമ്പനി പ്രോജക്ട് മാനേജർ ബി.രാജഗോപാൽ.

പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ, സ്ഥിരസമിതി അധ്യക്ഷരായ പി.എൻ.ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, വി.പ്രമീള, അംഗങ്ങളായ അനിൽ.എം.കൃഷ്ണൻ, ഷൈജൻ ജേക്കബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, എം.എസ്.അമർജിത്ത്, ദിലീപ് മോഹൻ, ബാബുരാജ് പായം, അജയൻ പായം, വി.ബാലകൃഷ്ണൻ, ഡെന്നീസ് മാണി, എം.ഹുസൈൻകുട്ടി, കെ.എഫ്.അൽഫോൻ‌സ്, പഞ്ചായത്ത് സെക്രട്ടറി ഷീന കുമാരി, സിഡിഎസ് അധ്യക്ഷ സ്മിത രജിത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com