ADVERTISEMENT

കാങ്കോൽ ∙ മാത്തിൽ വടശ്ശേരി, വടശ്ശേരി മണൽ, വൈപ്പിരിയം പ്രദേശങ്ങളിൽ കുരങ്ങുശല്യം രൂക്ഷം. വടശ്ശേരി ഗോപുരത്തിനു സമീപ പ്രദേശങ്ങളിലും വടശ്ശേരി മണലിലും കുരങ്ങിന്റെ ശല്യം നിമിത്തം സമീപവാസികൾ പൊറുതിമുട്ടി. കുരങ്ങു ശല്യം കാരണം ജനങ്ങൾ 5 വർഷമായി കൃഷി ചെയ്യാറില്ല. 

ഇപ്പോൾ വീടുകളിൽ കയറി പരാക്രമം കാണിക്കുകയാണ്. ആൾക്കാരെ കല്ലെറിയുകയും വീടിനകത്ത് കയറി ഭക്ഷണം എടുത്തു കഴിക്കുകയും വളർത്തു നായ്ക്കളെ ഉപദ്രവിക്കുകയും ചെയ്യുന്നു.  2 ആഴ്ചയായി ഇവയുടെ ശല്യം രൂക്ഷമായി. വടശ്ശേരി അഹമ്മദിന്റെ വീട്ടിൽ കയറി അടുക്കളയിലെ പാത്രങ്ങൾ മുഴുവൻ വലിച്ചെറിയുകയും ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

കിണറ്റിൽ ഇറങ്ങി പൈപ്പ് പൊട്ടിക്കുകയും ചെയ്തു. 2 ദിവസം മുൻപ് കൈപ്രവൻ ഗംഗാധരന്റെ വീട്ടുവളപ്പിൽ ഗ്രിൽ കൊണ്ട് മൂടിയ കിണർ കുരങ്ങുകൾ ഗ്രിൽ നീക്കി കിണറ്റിൽ ഇറങ്ങി മോട്ടർ, പൈപ്പ്, വൈദ്യുത വയർ എന്നിവ നശിപ്പിക്കുകയും ചെയ്തു. 25000 രൂപയുടെ നഷ്ടമുണ്ടാക്കി. കുരങ്ങുകളുടെ ആക്രമണം ഭയന്ന് കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുകയാണ്. പച്ചക്കറികൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com