ADVERTISEMENT

പയ്യന്നൂർ∙കോത്തായിമുക്ക്-പാടിയോട്ടുചാൽ റോഡ് ഡിപിആർ സമർപ്പിച്ചാൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ധനാനുമതി നൽകുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ഐ.മധുസൂദനൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോത്തായി മുക്ക് - പാടിയോട്ടുചാൽ റോഡ് 2016 ലെ ഉത്തരവ് അനുസരിച്ച് ഭരണാനുമതി നൽകിയതാണ്.

അതനുസരിച്ച് 28 കിലോമീറ്റർ സിആർഎഫിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി 7 മീറ്റർ വികസിപ്പിച്ചിരുന്നു. പ്രസ്തുത റോഡിന്റെ ആദ്യ 15 കിലോമീറ്റർ സിആർഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്രവൃത്തിയുടെ ഡിഫക്ട് ലയബിലിറ്റി പിരീഡിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുനരുദ്ധരിക്കാൻ നിർവഹണ ഏജൻസി കിഫ്ബിക്ക് സമർപ്പിച്ചിരുന്നില്ല. എന്നാൽ നിലവിൽ ഈ ഭാഗത്തിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് കഴിഞ്ഞതിനാൽ.

റോഡ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന്റെ ഭാഗമായി ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെആർഎഫ്ബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പ്രൊജക്ട് ഡയറക്ടർക്ക് കത്തുനൽകിയിട്ടുണ്ട്.ഇൻവെസ്റ്റിഗേഷൻ നടത്തി നിർവഹണ ഏജൻസി ഡിപിആർ തയാറാക്കി സമർപ്പിക്കുന്നതിന് അനുസരിച്ച് അവലോകനം നടത്തി കിഫ്ബി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി കിഫ്ബി ജനറൽബോഡി അല്ലെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ച് പദ്ധതിക്ക് ധനാനുമതി നൽകുന്നതിനുള്ള നടപടികൾ കിഫ്ബി സ്വീകരിക്കും. മന്ത്രി മറുപടി നൽകി.

എട്ടിക്കുളം ഹൈസ്കൂൾ റോഡ്
പാലക്കോട്-എട്ടിക്കുളം ഹൈസ്കൂൾ റോഡ് മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മാടായി - എട്ടിക്കുളം എച്ച്എസ്- പാലക്കോട് റോഡ് പ്രവൃത്തിയുടെ ആദ്യ ഘട്ടമായി വെങ്ങര മേൽപ്പാലം നിർമാണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി. പ്രസ്തുത പ്രവൃത്തിയുടെ രണ്ടാം ഘട്ടമായി പാലക്കോട്-എട്ടിക്കുളം റോഡിന്റെ എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.  ഉന്നതതല പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും സബ്മിഷന് മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com