ADVERTISEMENT

തലശ്ശേരി∙ തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്താൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് എത്തി. തിരുവനന്തപുരത്ത് സർവീസ് നടത്തിയിരുന്ന ബസ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചത്. താഴത്തെ നിലയിൽ 33 പേർക്കും മുകൾ തട്ടിൽ 30 പേർക്കും ഇരുന്ന് യാത്ര ചെയ്യാം. 

സ്പീക്കർ എ.എൻ. ഷംസീറിന്റെ മുൻകൈയിലാണ് ഡബിൾ ഡക്കർ തലശ്ശേരിക്ക് ലഭ്യമായത്,. ബുക്ക് ചെയ്തു വിനോദ യാത്ര നടത്താനാവും. ചാർജ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരി 22ന് സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com