ADVERTISEMENT

കണ്ണൂർ∙ ജില്ലയിലെ 4 തദ്ദേശ വാർഡുകളിലേക്ക് നാളെ ഉപതിരഞ്ഞെടുപ്പു നടക്കും. മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.മുഴപ്പിലങ്ങാട് പഞ്ചായത്തിലെ വാർഡ് 5 മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ വാർഡ് 9 പാലക്കോട് സെൻട്രൽ, മട്ടന്നൂർ നഗരസഭയിലെ വാർഡ് 29 ടൗൺ, മാടായി പഞ്ചായത്തിലെ വാർഡ് 20 മുട്ടം ഇട്ടപ്പുറം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാം. വോട്ടെണ്ണൽ 23ന് രാവിലെ 10ന് നടത്തും.

ഇന്നു മുതൽ അവധി
ഉപതിരഞ്ഞെടുപ്പിൽ കൗണ്ടിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ 23 വരെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

ഡ്രൈഡേ
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ വൈകിട്ട് 6 വരെയും 23നും തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ ഡ്രൈഡേ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com