ADVERTISEMENT

ധർമശാല ∙ ആന്തൂർ നഗരസഭയിലെ മുഴുവൻ അങ്കണവാടികളെയും ഡിജിറ്റലൈസ് ചെയ്തതിന്റെ പ്രഖ്യാപനം നഗരസഭാ അധ്യക്ഷൻ പി.മുകുന്ദൻ നിർവഹിച്ചു. 6 വയസ്സ് വരെയുള്ള കുട്ടികളിലെ ശാരീരിക–മാനസിക വെല്ലുവിളികൾ കണ്ടെത്തുന്നതിന് അങ്കണവാടികളെ ഏർലി ഡയഗ്നോസിസ് സെന്ററാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

നഗരസഭ ഉപാധ്യക്ഷ പി.സതീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫിസർ സി.എ.ബിന്ദു മുഖ്യാതിഥിയായി. കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദുകുഞ്ഞി, കെ.പി.ഉണ്ണിക്കൃഷ്ണൻ, എം.വി.നളിനി, രേണുകപാറയിൽ, കെ.വി.മനോജ് കുമാർ, വി.പി.രാജേന്ദ്രൻ, എം.പി.അബ്ദുൽ ഗഫൂർ, പി.ജെ.അനുമോൾ, നഗരസഭാ സെക്രട്ടറി പി.എൻ.അനീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com