ADVERTISEMENT

പഴയങ്ങാടി∙ വെങ്ങര ചെമ്പല്ലിക്കുണ്ട് മുട്ടം റോഡിൽ ജനങ്ങളുടെ ജീവനുഭീഷണിയുയർത്തി ചീറിപ്പായുന്ന മണൽലോറികളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാവിലെ 9.30ന് വെങ്ങരമുക്കിൽ വച്ചാണ് തടഞ്ഞത്.കഴിഞ്ഞ ദിവസം  ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ വാദിഹൂദ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി  മരിച്ചിരുന്നു. ഇതോടെയാണ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള ടോറസ് ലോറികളുടെ ഓട്ടത്തിനെതിരെ പ്രതിഷേധം  ഉയർന്നത്.

ലോറികളുടെ അമിതവേഗത പുലർച്ചെ റോഡിലിറങ്ങുന്നവർക്ക് ഭീഷണിയാകുന്നുണ്ട്. ഇന്നലെ തലനാരിഴയ്ക്കാണ് പത്രവിതരണക്കാരൻ ലോറി ഇടിക്കാതെ രക്ഷപ്പെട്ടത്.പഴയങ്ങാടി എസ്എച്ച്ഒ ഇ.അനൂബ്, എസ്ഐ കെ.കെ.തുളസി എന്നിവർ സ്ഥലത്തെത്തി. മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ പുത്തൻപുരയിൽ, ശ്രീരാഗ് ബാബു, വിജേഷ് മാട്ടൂൽ, സായി ശരൺ, മുബാസ് വാടിക്കൽ, അക്ഷയ് മാട്ടൂൽ എന്നിവർ നേതൃത്വം നൽകി.  ടോറസ് ലോറികൾ റോഡരികിലെ പറമ്പിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com