ADVERTISEMENT

കൂത്തുപറമ്പ് ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റേഞ്ചിന്റെയും തലശ്ശേരി കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ ബോട്ടുകളിലും തീരദേശ മേഖലകളിലും പരിശോധന നടത്തി. അനധികൃത മദ്യക്കടത്ത്, മത്സ്യ തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

കോസ്റ്റൽ സബ് ഇൻസ്പെക്ടർ കെ.മനോജ്‌ കുമാർ, എക്സൈസ് ഇൻസ്പെക്ടർ പി.കെ.മണികണ്ഠൻ, അസി.എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ, കോസ്റ്റൽ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സി.സുകേഷ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് പി.അജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ജലീഷ്, സീനിയർ എക്സൈസ് ഡ്രൈവർ എം.സുരാജ്, എം.ആദർശ്, കോസ്റ്റൽ വാർഡർമാരായ നിരഞ്ജൻ, അഷ്റഫ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com