ADVERTISEMENT

കണിച്ചാർ∙കരിന്തളം – വയനാട് 400 കെവി ലൈൻ കടന്നു പോകുന്ന മാർഗത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നതിനാൽ അലൈൻമെന്റിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച പഠനത്തിനായി കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജനകീയ ആക്‌ഷൻ കമ്മിറ്റിയും കേളകം, കണിച്ചാർ പഞ്ചായത്തുകളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. കെഎസ്ഇബി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു.

നിലവിലുള്ള അലൈൻമെന്റും ആക്‌ഷൻ കമ്മിറ്റി സമർപ്പിച്ച ബദൽ അലൈൻമെന്റും പരിശോധിച്ചു. കേളകം പഞ്ചായത്തിലെ ഒന്നാം വാ‍ർഡ്, കണിച്ചാർ പഞ്ചായത്തിലെ 3, 5, 6 വാർഡുകൾ എന്നിവിടങ്ങളിലൂടെയാണ് ലൈൻ കടന്നു പോകുന്നത്. ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉള്ള മേഖലയിലാണ് ലൈൻ കടന്നു പോകുന്നത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയുള്ള ബദൽ അലൈൻമെന്റാണ് ആക്‌ഷൻ കമ്മിറ്റി സമർപ്പിച്ചിരുന്നത്.

ഇത് പരിശോധിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ പുതിയ അലൈൻമെന്റിനെ കുറിച്ച് പഠിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കെഎസ്ഇബി ചീഫ് എൻജിനീയർ ആർ.രാജേഷ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.കൃഷ്ണേന്ദു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി.അമർനാഥ്, ആക്‌ഷൻ കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, ബെന്നി പുതിയ പറമ്പിൽ, വർഗീസ് ജോസഫ് നടപ്പുറം, കെ.പി.ഷാജി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com