ADVERTISEMENT

തലശ്ശേരി∙ കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. കായ്യത്ത് റോഡിലെ മുഹമ്മഹ് പർവീസിന്റെ കാറിനാണ് തീ പിടിച്ചത്. മകളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു മടങ്ങുന്നതിനിടയിലാണ് കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടത്.

ഉടനെ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി. അപ്പോഴേക്കും തീ പടർന്നിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും കത്തി. തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണു തീ അണച്ചത്. ന്യൂമാഹി പൊലീസും സ്ഥലത്തെത്തി. തീപിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com