ADVERTISEMENT

കണ്ണൂർ∙ വൈദ്യുതി ബിൽ അടയ്ക്കാൻ പണമില്ല, കണ്ണൂർ ഹയർ സെക്കൻഡറി എജ്യുക്കേഷൻ റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഫ്യൂസ് ഊരി. രണ്ടു മാസത്തെ കുടിശികയായി ആറായിരത്തോളം രൂപയാണ് കെഎസ്ഇബിക്കു നൽകാനുള്ളത്. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിൽ നിന്നു പണം കിട്ടിയിട്ടില്ല. എന്നു കിട്ടുമെന്നും അധികൃതർക്ക് അറിയില്ല. വൈദ്യുതി വിഛേദിച്ചതോടെ ഓഫിസിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. 15 കംപ്യൂട്ടറുകളാണ് ഓഫിസിലുള്ളത്. ഇവയൊന്നും ഇന്നലെ പ്രവർത്തിപ്പിക്കാനായില്ല.

‘കാരണം സർക്കാരിന്റെ തെറ്റായ‌ നയങ്ങൾ’
സർക്കാരിന്റെ തെറ്റായനയം മൂലമാണ് ഫണ്ട് ലഭിക്കാത്തതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു സംസ്ഥാന സെക്രട്ടറി എം.എം.ബെന്നി, ജില്ലാ പ്രസിഡന്റ് വി.വി.രതീഷ്, ജില്ലാ സെക്രട്ടറി എ.കെ.ആനന്ദ്, ട്രഷറർ റെനി എം.ജോസഫ്, സംസ്ഥാന സമിതി അംഗങ്ങളായ സി.കെ.ഷക്കീർ, വി.സി.പ്രദീഷ്, ധന്യ പുതുശ്ശേരി, സജീവ് ഒതയോത്ത്, വി.ജെ.സിജോ, ജെക്സിൻ ടി.ജോസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com