ADVERTISEMENT

കണ്ണൂർ∙ പാർലമെന്റ് മണ്ഡലത്തിൽ വിവിധ മുന്നണി സ്ഥാനാർഥികൾ പ്രചാരണം തുടർന്നു. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ഇന്നലെ കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയെയും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസല്യാരെയും സന്ദർശിച്ചു.അബ്ദുൽ കരീം ചേലേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ ഒപ്പമുണ്ടായിരുന്നു. വേളാപുരത്ത് അടിപ്പാത സമരപ്പന്തൽ സന്ദർശിച്ച കെ.സുധാകരൻ സമരസമിതിയെ പിന്തുണയറിയിച്ചു.

അബ്ദുറഹ്മാൻ കല്ലായി ചെയർമാനായും അബ്ദുൽ കരീം ചേലേരി വർക്കിങ് ചെയർമാനായും യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. മാർട്ടിൻ ജോർജ് (ജന.കൺവീനർ), ടി.ഒ.മോഹനൻ (ട്രഷറർ).ഇന്നലെ ഔദ്യോഗിക പ്രചാരണ പരിപാടികളില്ലെങ്കിലും എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ഇന്ന് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും.എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ഇന്നലെ വോട്ടർമാരോടു സംവദിച്ചു. 7 നിയോജക മണ്ഡലങ്ങളിലും ഒന്നാംഘട്ട പര്യടനം അദ്ദേഹം പൂർത്തിയാക്കി. 

ഇരട്ടവോട്ട് തടയാൻ
കണ്ണൂർ ∙ ഇരട്ടവോട്ടിനും കള്ളവോട്ടിനുമെതിരെ പരിശോധനയുമായി മുന്നണികൾ. എൽഡിഎഫ് നേരത്തേതന്നെ ഇക്കാര്യം ബൂത്ത് തലത്തിൽ പരിശോധിക്കുകയും വോട്ടുകൾ തള്ളാനുള്ള അപേക്ഷ നൽകുകയും ചെയ്തിരുന്നു. അതേസമയം, ബൂത്ത് തലത്തിൽ പരിശോധന നടത്തിവരികയാണെന്നു ഡിസിസി നേതൃത്വം അറിയിച്ചു. ബൂത്ത് തലത്തിൽ പരിശോധനയ്ക്കു നേരത്തേ തന്നെ നിർദേശം നൽകിയിരുന്നതായി മുസ്‌ലിംലീഗ് നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com