ADVERTISEMENT

മാഹി ∙ പുതുച്ചേരിയിലെ ഏക ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ തിരഞ്ഞെടുപ്പ് നടപടി ക്രമം പൂർത്തിയായെന്ന് അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അറിയിച്ചു. ഏപ്രിൽ 19ന് മാഹി ഉൾപ്പെട്ട പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 20 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പെരുമാറ്റ ചട്ടം ഇതിനകം നിലവിൽ വന്നു. നാമനിർദേശം നൽകാനുള്ള അവസാന ദിവസം മാർച്ച് 27 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള അവസാന ദിവസം 30 ആണ്. വോട്ടെടുപ്പ് 19നും വോട്ടെണ്ണൽ ജൂൺ 4നുമാണ്. മാഹിയിൽ 31,008 വോട്ടർമാരാണ് ഉള്ളത്. 14,357പുരുഷ വോട്ടർമാരും 16,653 സ്ത്രീ വോട്ടർമാരുമുണ്ട്.    മൊത്തം 31 പോളിങ് ബൂത്തുകൾ. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃക പോളിങ് സ്റ്റേഷനാണ്. 

3 പോളിങ് സ്റ്റേഷനുകൾ പ്രത്യേക തയാറാക്കും. യുവാക്കൾ (ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ), സ്ത്രീകൾ (മാഹി സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഭിന്നശേഷിക്കാർ (മാഹി ഗവ.എൽ.പി.സ്കൂൾ) എന്നിവിടങ്ങളിൽ ബന്ധപ്പെട്ട വിഭാഗം നിയന്ത്രിക്കും.  മാഹിയുടെ അതിർത്തികളിൽ 6 ചെക്പോസ്റ്റുകളും ഫ്ലൈയിങ് സ്കാഡുകളും പ്രവർത്തനം ആരംഭിച്ചു. മാഹിയിൽ ചുവർ എഴുത്തിന് അനുമതി ഇല്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളുടെ പ്രചാരണം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അനുമതി ഇല്ലാതെയുള്ള പ്രചാരണങ്ങൾ നിയമ വിരുദ്ധമായി കാണാം. 85 വയസ്സിനുമുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും. മാഹി ഗവ. ഹൗസിൽ തിരഞ്ഞെടുപ്പ് ഓഫിസ് പ്രവർത്തിക്കും ടോൾഫ്രീ നമ്പർ 1950 ആണ്. പ്രശാന്ത്, പ്രവീൺ പാനിശ്ശേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com