ADVERTISEMENT

ചെറുപുഴ ∙ മലയോരത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലെയും തിരുമേനിപ്പുഴയിലെയും നീരൊഴുക്ക് നിലച്ചതോടെയാണു ശുദ്ധജലക്ഷാമം രൂക്ഷമായത്. പുഴയിൽ തടയണയുള്ള ഭാഗങ്ങളിലും കയങ്ങളിലും മാത്രമാണു  ജലം അവശേഷിക്കുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളിൽ ഒഴുക്ക് നിലയ്ക്കുകയും മരങ്ങളുടെ ഇലകളും പൂവുകളും വീണ് വെള്ളം ഉപയോഗശൂന്യമായി മാറുകയും ചെയ്തു. പുഴകളിലെ നീരൊഴുക്ക് നിലച്ചതോടെ കിണറുകളിലെ ജലവിതാനവും വൻതോതിൽ താഴ്ന്നു.

ഹാജിമുക്ക്, ചുണ്ട വിളക്കുവട്ടം, കക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണു ജലക്ഷാമം രൂക്ഷമായത്. മഴ പെയ്യാൻ ഇനിയും കാലത്താമസം ഉണ്ടായാൽ ചെറുപുഴ പഞ്ചായത്തിലെ മലയോര മേഖലയിൽ കുടിവെളളക്ഷാമം രൂക്ഷമാകും. മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ കോടികൾ മുടക്കി ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ജലക്ഷാമത്തിന് അറുതി വരുത്താൻ ഇനിയും സാധിച്ചിട്ടില്ല. ജലക്ഷാമം പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തു നിന്ന് ഉടൻ ഇടപെടൽ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com