ലോറി പാഞ്ഞുകയറി കട തകർന്നു
Mail This Article
×
തലശേരി∙ ദേശീയപാതയിൽ സൈദാർപള്ളിക്ക് സമിപം നിയന്ത്രണം വിട്ട ലോറി പൂട്ടിയിട്ട കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു കട തകർന്നു. സമീപത്തെ മറ്റു രണ്ടു കടകളുടെ ഞാലിയിലെ ഷീറ്റുകൾ തകർന്നു. കെ. സിറാജിന്റെ ഉടമസ്ഥതയിലുള്ള ഉമ്മർക്കാന്റെ കാപ്പി കടയാണ് തകർന്നത്. കടയ്ക്കകത്തെ പാത്രങ്ങളും സാധനങ്ങളുമെല്ലാം നഷ്ടമായി. ബഷീറിന്റെ കിളിക്കൂട് കടയ്ക്കും മോഹനന്റെ പ്രസ്സിനുമാണ് ഭാഗികമായ നഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ 4.30 നായിരുന്നു അപകടം. മാഹി ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരുക്കേറ്റ ലോറി ക്ലീനർ സഹലിന് ചികിത്സ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.