ADVERTISEMENT

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച തലശ്ശേരി – വളവുപാറ കെഎസ്ടിപി പാതയിൽ ദിശാസൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടുകയറി. കുന്നോത്ത് എസ്റ്റേറ്റ് മേഖലയിലും വള്ളിത്തോടും കാടിനുള്ളിൽ എന്ന നിലയിലാണ് ദിശാ സൂചകങ്ങളും അടയാള ബോർഡുകളും ഉള്ളത്. എസ്റ്റേറ്റ് വളവിൽ ബസ് കാത്തിരിപ്പുകേന്ദ്രവും കാടിനുള്ളിൽ എന്ന നിലയിലാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും ചില സ്ഥലങ്ങളിൽ കാടുകാരണം കാണില്ല.

സംസ്ഥാനാന്തര പാതയുടെ ഭാഗമായ തലശ്ശേരി – കൂട്ടുപുഴ ദൂരം അപകട സാധ്യതയും റോഡിന്റെ സ്ഥിതിയും അടയാളങ്ങൾ മുഖേന വ്യക്തമാക്കി മുന്നറിയിപ്പ് നൽകുന്നതിനായി നൂറുകണക്കിനു ബോർഡുകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. കാടുവെട്ടിത്തെളിക്കൽ ഉൾപ്പെടെ റോഡിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്താത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളത്. റോഡ് നവീകരിച്ച ശേഷം വാഹനങ്ങൾ വേഗത്തിലാണ് വരുന്നത്. ടാറിങ് വരെ കാടെത്തിയതിനാൽ കാൽനട യാത്രക്കാർക്കു നടക്കാനും വഴിയില്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com