ADVERTISEMENT

പാപ്പിനിശ്ശേരി ∙ ഡോ. ആർ.എൽ.വി.രാമകൃഷ്ണനെതിരെ നടന്ന അധിക്ഷേപത്തിനെതിരെ നർത്തകിയും കലാമണ്ഡലം അധ്യാപികയുമായ പൂജ രതീഷ് പാപ്പിനിശ്ശേരിയിൽ പ്രതിഷേധനൃത്തം അവതരിപ്പിച്ചു. പട്ടികജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് തെരുവിൽ കുച്ചിപ്പുഡി അവതരിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. പി.കണ്ണൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, സി.എച്ച്.പ്രമോദ്കുമാർ, എ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com