ADVERTISEMENT

അറബിക് അധ്യാപക തിരഞ്ഞെടുപ്പ്  റദ്ദാക്കി
∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്-7 എൻ സി എ-എസ് സി - 76/2023) തസ്തികയിലേക്ക് 2023 മേയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും അപേക്ഷിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു.

ജെഡിസി കോഴ്സ്; അപേക്ഷ ക്ഷണിച്ചു
∙സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിൽ 2024-25 വർഷത്തെ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് യോഗ്യത.  www.scu.kerala.gov.in വഴി ഓൺലൈനായി മാർച്ച് 30 വരെ അപേക്ഷ സമർപ്പിക്കാം. 0497 2706790, 9497859272.

കണ്ണൂർ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് (എസ്എസ്എൽസി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെബ് ഡിസൈൻ യൂസിങ് എച്ച്ടിഎംഎൽ ആൻഡ് സിഎസ്എസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം.  www.lbscentre.kerala.gov.in/services/courses ഫോൺ: 0497 2702812, 94476442691.

അഭിമുഖം മാറ്റിവച്ചു
കാഞ്ഞങ്ങാട്∙ പടന്നക്കാട് കാർഷിക കോളജ് അനുബന്ധ ഇൻസ്ട്രക്‌ഷൻ ഫാം യൂണിറ്റ് രണ്ടിൽ ഒഴിവുള്ള ഫാം ഓഫിസർ ഗ്രേഡ് 2 (അഗ്രി) തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്താനായി 25 ന് നടത്താനിരുന്ന അഭിമുഖം ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ മാറ്റി വച്ചതായി കോളജ് ഡീൻ അറിയിച്ചു. 

കരിയർ ഗൈഡൻസ്
പാനൂർ ∙ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് 28ന് 9.30ന് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. കരിയർ വിദഗ്ധൻ ഡോ.ടി.പി.സേതുമാധവൻ ക്ലാസെടുക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.ഫോൺ: 9747722023.

കംപ്യൂട്ടർ ക്ലാസുകൾ
കണ്ണൂർ∙ സി-ഡിറ്റിന്റെ കണ്ണൂർ മേലേ ചൊവ്വ കംപ്യൂട്ടർ പഠന കേന്ദ്രത്തിൽ 5 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള അവധിക്കാല കംപ്യൂട്ടർ ക്ലാസുകൾക്ക് അപേക്ഷിക്കാം.  ഫോൺ: 9947763222.

കരുതൽ നിക്ഷേപം കൈപ്പറ്റണം
തളിപ്പറമ്പ് ∙ സർ സയിദ് കോളജിൽ 2011 മുതൽ 2023 വരെയുള്ള അധ്യയന വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ കരുതൽ നിക്ഷേപം ഏപ്രിൽ 15ന് മുൻപായി കോളജ് ഓഫിസിൽ നിന്ന് കൈപ്പറ്റണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
തലശ്ശേരി∙ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 30നു 9നു തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.  04902321111,8593016464.

ഫുട്‌ബോൾ ടൂർണമെന്റ് 
കണ്ണൂർ∙ സാന്റോസ് കണ്ണപുരം സംഘടിപ്പിക്കുന്ന ഫാ. ടൈറ്റസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 31ന് ക്രിസ്തുക്കുന്ന് ചർച്ച് ഗ്രൗണ്ടിൽ ആരംഭിക്കും. ഫോൺ– 97457 44387, 70127 38177.

7.860 ഗ്രാം സ്വർണം ലേലം ചെയ്യും
കണ്ണൂർ‌∙കളഞ്ഞു കിട്ടിയ അവകാശികളില്ലാത്ത 7.860 ഗ്രാം സ്വർണാഭരണം കണ്ണൂർ ട്രാഫിക് സ്റ്റേഷനിൽ ഏപ്രിൽ 3നു രാവിലെ 11നു ലേലം ചെയ്യുമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

‍തെർമോകോൾ  ഉപയോഗിച്ചാൽ പിഴ
കണ്ണൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റു പരസ്യങ്ങൾക്കു വേണ്ടിയോ നിർമിക്കുന്ന കമാനങ്ങളിലും ബോർഡുകളിലും തെർമോകോൾ ഉപയോഗച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫിസർ അറിയിച്ചു. 

ഖുർആൻ പാരായണം: ഗ്രാൻഡ് ഫിനാലെ ഇന്ന്
ഇരിക്കൂർ ∙ ജിസിസി കെഎംസിസി ഇരിക്കൂർ നടത്തുന്ന ഖുർആൻ പാരായണ മത്സരം 'മുസാബഖ' സീസൺ 6 ഗ്രാൻഡ് ഫിനാലെ ഇന്നു രാവിലെ 10ന് നിലാമുറ്റം ഐആർഡിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. 40 പേർ ഫൈനൽ റൗണ്ടിലെത്തി. വിജയികളാകുന്ന പുരുഷൻമാർക്ക് 25,000, 15,000, 10,000 രൂപയും വനിതകൾക്ക് 10,000, 5,000, 3,000 രൂപയുമാണ് സമ്മാനം. സിറാജുദ്ധീൻ അൽഖാസിമി പത്തനാപുരം മുഖ്യാതിഥിയാകും.

റബർ കർഷക യോഗം 26ന്
തില്ലങ്കേരി∙ റബർ കർഷക സംഘം വാർഷിക പൊതുയോഗം 26ന് 2.30 ന് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം മിനി ഓഡിറ്റോറിയത്തിൽ നടക്കും.

മാഹിയിൽ ക്ലാസുകൾ ഏപ്രിൽ 1ന് തുടങ്ങും; 1, 5, 9 ക്ലാസുകളിൽ 5ന് ശേഷം മാത്രം
മാഹി ∙ പുതുച്ചേരി സംസ്ഥാനത്ത് സിബിഎസ്ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലെ സ്കൂളുകളിലും പിന്തുടരും. മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഏപ്രിൽ 1നു ആരംഭിക്കും. ഈ വർഷത്തെ വാർഷിക പരീക്ഷകളുടെ ഫലപ്രഖ്യാപനവും അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനവുമാണ് ഏപ്രിൽ ഒന്നിന് നടക്കുക. 
എന്നാൽ, 1, 5, 9 ക്ലാസുകളിൽ അഡ്മിഷൻ നടപടികൾ ഏപ്രിൽ 3 മുതൽ 5 വരെ നടത്തിയതിന് ശേഷമാകും ക്ലാസുകൾ തുടങ്ങുന്നത്‌. വേനലവധി മേയ്‌ 1 മുതൽ ജൂൺ 2 വരെ ആയിരിക്കും.

പാർക്കിങ് ക്രമീകരണം 
കണ്ണൂർ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി ഇന്ന് രാത്രി 7ന് കലക്ടറേറ്റ് മൈതാനിയിൽ നടത്തുന്ന റാലിയിൽ പങ്കെടുക്കാൻ ആളുകളുമായി വരുന്ന വാഹനങ്ങൾക്ക് പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തി. പയ്യന്നൂർ, കല്ല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കലക്‌ടറേറ്റ് മൈതാനി പരിസരത്ത് ആളുകളെ ഇറക്കി പഴയ ബസ് സ്റ്റാൻഡ് പരിസരത്തും പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ നിന്ന് വരുന്നവർ കലക്‌ടറേറ്റ് മൈതാനി പരിസരത്ത് ആളുകളെ ഇറക്കി പുതിയ ബസ് സ്റ്റാൻഡ്  പരിസരത്തും പാർക്ക് ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.

ശുദ്ധജല വിതരണം മുടങ്ങും
തളിപ്പറമ്പ്∙ പാപ്പിനിശേരി പഞ്ചായത്തിന്റെയും ആന്തൂർ‍ നഗരസഭയുടെയും ചില ഭാഗങ്ങളിൽ ഇന്നും നാളെയും വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
കണ്ണൂർ∙ നാറാണത്ത് പാലം നവീകരണ പ്രവൃത്തിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ ശുദ്ധജല പൈപ്‌ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ കുറ്റിക്കകം, തായത്തെരു മണ്ഡപം, ഊർപ്പഴശ്ശിക്കാവ്, കൊശോർമൂല മാളികപ്പറമ്പ്, ഒകെ യുപി സ്കൂൾ, കണ്ടതിൻമൂല എന്നീ ഭാഗങ്ങളിൽ ഇന്നും നാളെയും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

വൈദ്യുതി മുടക്കം
മാതമംഗലം∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന രാവിലെ 8മുതൽ 11വരെ കാരക്കുണ്ട്, 10 മുതൽ വൈകിട്ട് 5വരെ ആലക്കാട് ചേരിയപള്ളി, 8മുതൽ 1 വരെ പേരൂൽ സ്കൂൾ,1 മുതൽ 5വരെ കടയക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാനൂർ ∙ ചമ്പാട് വിന്നേഴ്സ്, ബ്ലോക്ക് ഓഫിസ്, ചന്ദ്രോത്ത് മുക്ക്, കുണ്ടുകുളങ്ങര, പന്ന്യന്നൂർ പഞ്ചായത്ത്, വയലിൽ പീടിക റോഡ്, പുഞ്ചക്കര, മനേക്കര ഷെൽട്ടർ, വിദ്യാവിലാസിനി സ്കൂൾ, എടിടി മാൾ, പാനൂർ പോസ്റ്റ് ഓഫിസ്, പാനൂർ പിആർ ടവർ, പൈക്കാട്ട് കോംപ്ലക്സ്, പഴയ കെഎസ്ഇബി ഓഫിസ് എന്നീ ട്രാൻസ്ഫോമർ പരിധി– 8.00–5.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com