ADVERTISEMENT

പയ്യന്നൂർ ∙ ഹോങ്കോങ്ങിൽ  നടക്കുന്ന ഏഷ്യൻ ജൂനിയർ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും ചെലവുകൾക്കു മുൻപിൽ പകച്ച് പെൺകുട്ടി. പയ്യന്നൂർ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി അൽക്ക രാഘവ് യാത്രച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.  മേയ് 5 മുതൽ 11 വരെയാണ് മത്സരം. യാത്രച്ചെലവ് ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ കണ്ടെത്തണം. 

ഈ വർഷം ആദ്യം റുമാനിയയിൽ നടന്ന ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് ഇനത്തിൽ ഏഷ്യൻ റെക്കോർഡും വെള്ളിമെഡലും നേടിയിരുന്നു. ആ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ് സഹപാഠികളും അധികൃതരും ചേർന്നാണ് വഹിച്ചത്.  കായിക പ്രേമികളായ ഏതെങ്കിലും സ്ഥാപനമോ വ്യക്തികളോ തുണയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ്  അൽക്കയും റെയിൽവേ ഉദ്യോഗസ്ഥനും മുൻ ദേശീയ താരവുമായ കോച്ച് ജുനൈദ് അഹമ്മദും. ഫോൺ: 9656972998.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com