ADVERTISEMENT

കണ്ണൂർ ∙ ‌സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്‌ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതിൽ നിന്നു വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിനുള്ള പൈപ്പിടൽ തുടങ്ങി. ജൂണിനു മുൻപ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം എത്തിക്കാനാണ് വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) ശ്രമിക്കുന്നത്. അടുത്ത മാർച്ച് അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ 40 സിഎൻജി സ്റ്റേഷനുകൾ തുടങ്ങാനും ഐഒഎജിപിഎൽ ലക്ഷ്യമിടുന്നു. എണ്ണായിരത്തോളം പേരാണ് സിലിണ്ടറുകൾ ഉപേക്ഷിച്ച് പൈപ്പ് വഴി പാചക വാതകം ലഭ്യമാക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

2022 നവംബർ ഒന്നിനാണ് ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്‌ഷൻ നൽകിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലായി നിലവിൽ ആയിരത്തോളം വീടുകളിൽ കണക്‌ഷൻ നൽകിക്കഴിഞ്ഞു. മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലും മേലേചൊവ്വ മുതൽ വളപട്ടണം വരെയുള്ള 9.6 കിലോമീറ്റർ ദൂരത്തിലും വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.  കോർപറേഷന്റെ 14, 15, 16, 17, 18, 20, 22, 25 ഡിവിഷനുകളിലെ വീടുകൾക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

ചാലോടിനും മേലേചൊവ്വയ്ക്കും ഇടയിലുള്ള പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തതോടെ ഏച്ചൂരിൽ സിഎൻജി സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. കമ്പിലും പുതിയ സിഎൻജി സ്റ്റേഷൻ തുറന്നിട്ടുണ്ട്.  പള്ളിക്കുന്ന്, മട്ടന്നൂർ, പയ്യന്നൂർ, പരിയാരം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലും നിലവിൽ സിഎൻജി സ്റ്റേഷനുകളുണ്ട്. മാഹിയിലും ഉടൻ തുടങ്ങും. തളിപ്പറമ്പിൽ രണ്ട്, ചെറുകുന്ന്, പാപ്പിനിശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ സിഎൻജി സ്റ്റേഷനുകളും മാസങ്ങൾക്കുള്ളിൽ സജ്ജമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com