ADVERTISEMENT

പാനൂർ ∙ സമയക്രമത്തെ ചൊല്ലി പാനൂർ–തലശ്ശേരി റൂട്ടിലോടുന്ന ഏതാനും സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വാക്കു തർക്കത്തെ തുടർന്ന് 2 ദിവസങ്ങളിലായി 5 ബസുകൾക്കു നേരെ അക്രമം. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് ബസ് ജീവനക്കാർ ആദ്യം വാക്കുതർക്കമായത്. കണ്ണൂർ–കോഴിക്കോട്–പാനൂർ റൂട്ടിലോടുന്ന അറുമുഖൻ ബസ് ജീവനക്കാരും തലശ്ശേരി–പാനൂർ–നാദാപുരം റൂട്ടിലോടുന്ന പ്രിൻസ് ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. അറുമുഖൻ ബസിനു നേരെയാണ് ആദ്യം അക്രമം നടന്നത്. 

 2 ബസ്സുകളും പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. കല്ലിക്കണ്ടിയിൽ നിർത്തിയിട്ട പ്രിൻസ് ബസിനു നേരെ അർധരാത്രി അക്രമം ഉണ്ടായി. ചില്ല് തകർത്തു. പാനൂർ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട പ്രിൻസ് ബസിനു നേരെയും അക്രമുണ്ടായി. ഇതിന്റെ തുടർ‌ച്ചയായി തലശ്ശേരി സ്റ്റാൻഡിൽ നിർത്തിയിട്ട സായികൃപ ബസിന്റെ ചില്ലു തകർത്തു. ബസിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 3 പൊലീസ് സ്റ്റേഷനുകളിൽ കേസ് ഉണ്ട്. അക്രമം ആവർത്തിച്ചാൽ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടായേക്കും. മോട്ടർ വാഹന വകുപ്പിലും പരാതി ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com