കൂത്തുപറമ്പിൽ റോഡ് ഷോയുമായി ഷാഫി പറമ്പിൽ

Mail This Article
കൂത്തുപറമ്പ് ∙ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കൂത്തുപറമ്പിൽ റോഡ് ഷോ നടത്തി. പഴയനിരത്ത് ജംക്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബ്ലോക്ക് ഓഫിസ് പരിസരത്ത് സമാപിച്ചു. പതാകകളും വർണ ബലൂണുകളും പ്ലക്കാർഡുമായി പ്രവർത്തകരും നേതാക്കളും ആവേശപൂർവം പങ്കെടുത്തു.
ബാന്റ് മേളത്തിന് പിന്നിൽ ബാനറുമായി നേതാക്കളും പ്രവർത്തകരും അണിനിരന്നപ്പോൾ പ്രവർത്തകർക്ക് മധ്യേ തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർഥി ജനങ്ങളെ കൈ വീശി അഭിവാദ്യം ചെയ്തു. ബ്ലോക്ക് ഓഫിസ് പരിസരത്ത് സമാപന ചടങ്ങിൽ ഷാഫി പറമ്പിൽ പ്രസംഗിച്ചു.
നേതാക്കളായ വി.സുരേന്ദ്രൻ, സി.ജി.തങ്കച്ചൻ, വി.പി.എ.സലാം, ഹരിദാസ് മൊകേരി, കെ.പി.സാജു, മുഹമ്മദ് കാട്ടൂർ, ടി.പി.മുസ്തഫ, സി.വി.അബ്ദുൽ ജലീൽ, സി.കെ.സഹജൻ, കെ.സി.ബിന്ദു, കെ.ലോഹിതാക്ഷൻ, വി.നാസർ, വി.ബി.അഷറഫ്, എൻ.ബാലകൃഷ്ണൻ, അലി മൊട്ടമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.