ADVERTISEMENT

പാനൂർ ∙ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. പുതുശ്ശേരി പള്ളി പരിസരത്തു നിന്നാരംഭിച്ചു. താഴെ പൂക്കോം, പാത്തിപ്പാലം, കിണവക്കൽ, ചെറുവാഞ്ചേരി, പാറാട്, പൊയിലൂർ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കടവത്തൂർ ടൗണിൽ‌ സമാപിച്ചു. കടവത്തൂർ എൽപി സ്കൂൾ പരിസരത്തുനിന്ന് ബാ‍ൻഡ് വാദ്യത്തിന്റെ അകമ്പടിയിൽ യുഡിഎഫ് പ്രവർത്തകർ ടൗൺ ജംക‍്ഷനിലേക്കു ആനയിച്ചു. യുഡിഎഫ് നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുല്ല, വി.സുരേന്ദ്രൻ, പി.പി.എ.സലാം, കാട്ടൂർ മഹമൂദ്, വി.പി.കുമാരൻ, ഇസ്മായിൽ ചാമാളി, അബ്ദുല്ല പാലേരി, സജീവൻ എടവന, സി.എ‍ൻ.പവിത്രൻ എന്നിവർ നേതൃത്വം നൽകി.
കൂത്തുപറമ്പ് ∙ യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ കോട്ടയം പഞ്ചായത്തിൽ സന്ദർശനം നടത്തി. കിണവക്കൽ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ച ശേഷം കോട്ടയം അങ്ങാടിയിലെ പ്രശസ്തമായ പഴയ കോട്ടാൽ തറവാട്ടിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ.സമ്രത്തിനെയും കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു.

കഴിഞ്ഞ ദിവസം കാസർകോട് ട്രെയിനിൽ നിന്ന് വീണ് മരിച്ച കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ റീമാസിൽ റനീമിന്റെ വസതിയിലും സന്ദർശനം നടത്തി. നേതാക്കളായ പി.പി.എ.സലാം, ഹരിദാസ് മൊകേരി, കാട്ടൂർ മുഹമ്മദ്, പി.കെ.സതീശൻ, വി.ബി.അഷറഫ്, സന്തോഷ് കണ്ണംവെള്ളി, ഉമർ വിളക്കോട്, യു.വി.മൂസ ഹാജി, ടി.പി.ഇബ്രാഹിം, പി.പി.അശോകൻ, നരോത്ത് രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

വോട്ടർമാരെ കാണും

ന്യൂമാഹി ∙ വടകര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഇന്ന് രാവിലെ 9നു മാഹി പാലത്തിനു സമീപം വോട്ടർമാരെ കാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com