ADVERTISEMENT

ചെറുപുഴ∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പ്രാപ്പൊയിൽ തടയണ വെറും നോക്കുകുത്തിയായി മാറി. പെരുന്തടം, ചങ്ങാതിമുക്ക് ഭാഗങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനും പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനുമായി തിരുമേനിപ്പുഴയുടെ പ്രാപ്പൊയിൽ ഭാഗത്തു നിർമിച്ച തടയണയാണു ജലമില്ലാതെ കിടക്കുന്നത്. 50 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച തടയണ 2015 മെയ് 7ന് അന്നത്തെ ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് ആണു ഉദ്ഘാടനം ചെയ്തത്.

∙പലക മാറ്റണം
യാത്രാക്ലേശം പരിഹരിക്കാനായെങ്കിലും ജലസംഭരണം കാര്യക്ഷമമായി നടപ്പാക്കാൻ ഇനിയും സാധിച്ചിട്ടില്ല. മരപ്പലകയിട്ടാണു തടയണയിൽ ജലം സംഭരിക്കുന്നത്. എന്നാൽ ചോർച്ച മൂലം വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിനാൽ ജലസംഭരണം കാര്യക്ഷമമല്ല. തടയണ നിർമിച്ചാൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ  സാധിക്കുമെന്നാണു നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ നീരൊഴുക്ക് നിലച്ചതോടെ പുഴയുടെ പല ഭാഗങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ഒട്ടേറെ ആളുകളാണു തടയണയിൽ കുളിക്കാനും അലക്കാനും മറ്റും എത്തിയിരുന്നത്.

∙ഫൈബർ ഷട്ടറുകൾ
തടയണയിൽ വെള്ളം ഇല്ലാതായതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. തടയണയിലെ മരപ്പലകൾ മാറ്റി ഫൈബർ കൊണ്ടു നിർമിച്ച ഷട്ടറുകൾ സ്ഥാപിച്ചാൽ വെള്ളം ചോരുന്നത് തടയാൻ സാധിക്കും. ഫൈബർ ഷട്ടറുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി ജലവിഭവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com