കണ്ണൂർ ജില്ലയിൽ ഇന്ന് (02-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
ജല വിതരണം മുടങ്ങും: തളിപ്പറമ്പ്∙ വർധിച്ച ജല ഉപയോഗത്തെ തുടർന്ന് ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളിക്കുന്ന്, പുഴാതി വില്ലേജുകളിൽ ഇന്നും തളിപ്പറമ്പ് നഗരസഭയിൽ നാളെ(3ന്)യും ആന്തൂർ നഗരസഭയിൽ 4നും കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിൽ 5നും ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകളിൽ 6നും ജല വിതരണം ഉണ്ടായിരിക്കില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
പട്ടയക്കേസുകളുടെ വിചാരണ മാറ്റി
പയ്യന്നൂർ∙ ലാൻഡ് ട്രൈബ്യൂണലിൽ ഇന്നും 3,4,5 തീയതികളിലും നടക്കേണ്ടിയിരുന്ന പട്ടയക്കേസുകളുടെ വിചാരണ യഥാക്രമം മേയ് 22, 23,24,28 തീയതികളിലേക്ക് മാറ്റിയതായി സ്പെഷൽ തഹസിൽദാർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
ചെറുപുഴ ∙ കോലുവള്ളി, കള്ളപ്പാത്തി, കളത്തിൽ, വയലായി, ഐക്കാട്, മലുത്താന്നി, വിളക്കുവട്ടം, തൊട്ടിക്കുണ്ട്, സൂര്യഗിരി, വാഴക്കുണ്ടം, ചുണ്ട, പുളിങ്ങോം ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കിച്ചൺ ഹെൽപർ
പെരിങ്ങോം ∙ സിആർപിഎഫ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിആർഡബ്ലിയുഎ കഫ്റ്റേരിയിൽ കിച്ചൺ ഹെൽപർ സ്റ്റാഫ് (സ്ത്രീകൾ) തസ്തികയിൽ തൽക്കാലിക നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ളവർ 5ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ശമ്പളം 12,000 രൂപ.