ADVERTISEMENT

പാനൂർ ∙ ബോംബ് സ്ഫോടന വിവരം അറിഞ്ഞ് എത്തിയ രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും സംഭവം നടന്ന വീട്ടിലേക്കോ പരിസരത്തേക്കോ അടുപ്പിക്കാതെ ബന്തവസ് തീർത്ത് പൊലീസ്. വഴിയിൽ റിബൺ കെട്ടിയും കാവൽ നിന്നും തടസ്സം  സൃഷ്ടിച്ചു. രാവിലെ 10 മണിയോടെ എത്തിയ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറി കെ.പി.സാജു, കെപിസിസി അംഗം വി.സുരേന്ദ്രൻ, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.എ.സലാം എന്നിവരെ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

പരാജയം മുന്നിൽ കണ്ട് വ്യാപകമായ അക്രമങ്ങൾക്ക് സിപിഎം കോപ്പുകൂട്ടുന്നു എന്നതിന്റെ തെളിവാണ് പാനൂരിലെ സ്ഫോടനം. ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയാണ് പൊലീസ്.  കൂടുതൽ ആളുകൾ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ  ശക്തമായ തിരിച്ചടി സിപിഎമ്മിന് ഉണ്ടാകുമെന്നകണക്കുകൂട്ടലിലാണ് ജില്ലയിൽ വ്യാപകമായ അക്രമങ്ങൾക്ക് കളമൊരുക്കാൻ ബോംബ് നിർമാണമടക്കം ആരംഭിച്ചിട്ടുള്ളത്.

പൊലീസ് തടസ്സം ഭേദിച്ച് നേതാക്കളും പ്രവർ‌ത്തകരും വീടിനു സമീപത്തേക്ക് പോയി. സ്ഫോടനം നടന്ന വീട് കണ്ട ശേഷമാണ് യുഡിഎഫ് നേതാക്കൾ മടങ്ങിയത്. സ്ഥലത്തെത്തിയ ബിജെപി നേതാക്കളായ പി.സത്യപ്രകാശ്, ജി.ഷിജിലാൽ, സി.കെ.കുഞ്ഞക്കണ്ണൻ എന്നിവരെയും പൊലീസ് തടഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരെയും നേതാക്കളെയും സംഭവം നടന്ന വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിൽ ദുരൂഹതയുള്ളതായി ഡിസിസി സെക്രട്ടറി കെ.പി.സാജു പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെയാണ് വൈകിട്ട് തിരിച്ചു പോയത്. 

പരാജയം ഉറപ്പായതോടെ അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണ്. മരിച്ച ഷെറിൻ മുൻപും ബോംബ് നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള വിനീഷ് ലോക്കൽ സെക്രട്ടറിയുടെ മകനാണ്. ബോംബ് നിർമാണം നടക്കുന്ന വിവരം പ്രദേശവാസികൾ അറിയിച്ചിട്ടും പൊലീസ് റെയ്ഡ് നടത്താൻ  ശ്രമിച്ചില്ല സിപിഎം ഏജന്റുമാരെപ്പോലെയാണ് പൊലീസ് പെരുമാറുന്നത്.

സംഭവത്തിൽ സമഗ്രാന്വേഷണം വേണം: മുസ്‌ലിം ലീഗ്
കണ്ണൂർ∙ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ലയും ആവശ്യപ്പെട്ടു. ബോംബുകൾ നിർമിച്ച സിപിഎം അക്രമത്തിനു കോപ്പുകൂട്ടുകയാണെന്നാണ് ഈ ബോംബ് സ്ഫോടനത്തിലൂടെ മനസ്സിലാക്കുന്നത്.  വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടത്തണം.  കേസ് തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സിപിഎം ആയുധ ശേഖരം നടത്തുന്നെണ്ടെന്ന വിവരം പലതവണ പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതാണ് ബോംബ് നിർമാണം മേഖലയിൽ‌ തകൃതിയായി നടക്കാൻ കാരണം. മേഖലയിൽ സംഘർഷമുണ്ടാക്കാൻ സിപിഎം തയാറെടുക്കുന്നു എന്ന സൂചനയാണ് ബോംബ് നിർ‌മാണം സൂചിപ്പിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. തെളിവു നശിപ്പിക്കാൻ പൊലീസ് എല്ലാ ഒത്താശയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com