ADVERTISEMENT

യുഡിഎഫ്
പയ്യന്നൂർ∙ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. അന്നൂർ ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ചു. പര്യടന പരിപാടി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം തട്ടുമ്മലിൽ രാത്രിയോടെ സമാപിച്ചു. കെ.പി.സഹദുല്ല, ഷുക്കൂർ ഹാജി, എം.പി.ഉണ്ണികൃഷ്ണൻ,കെ.ജയരാജ്, എ.പി.നാരായണൻ, എം.കെ.രാജൻ, മഹേഷ് കുന്നുമ്മൽ, റഷീദ് കവ്വായി, സുധീഷ് കടന്നപ്പള്ളി, വി.പി.സുഹാസ്, കെ.കെ.സുരേഷ്, ഡി.കെ.ഗോപിനാഥ്, എം.ഉമ്മർ, ടി.പി.മുസ്തഫ, എ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. 

എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ കുന്നുംകൈയിൽ പ്രചാരണത്തിൽ
എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ കുന്നുംകൈയിൽ പ്രചാരണത്തിൽ

പര്യടനം ഇന്ന്
രാജ്മോഹൻ ഉണ്ണിത്താൻ ഇന്നു കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി, കള്ളാർ, ബളാൽ, കോടോംബേളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 9.15 നു പാണത്തൂർ കല്ലപ്പള്ളിയിൽ നിന്ന് ആരംഭിക്കും. രാത്രി 7 .30 നു കൊന്നക്കാട് സമാപിക്കും. പാണത്തൂർ–9.40, ബളാംതോട്–10.05, പനത്തടി–10.30, കോളിച്ചാൽ–10.55, മാലക്കൽ–11.20, കള്ളാർ–11.45, പൂടംകല്ല്–12.10, ചുളളിക്കര–12.45, കൊട്ടോടി–1.10, ഉദയപുരം–2.00, തട്ടുമ്മൽ–2.25, എണ്ണപ്പാറ–2.50, കാലിച്ചാനടുക്കം–3.15, കിനാനൂർ–3.40, നെല്ലിയടുക്കം–4.05, കാലിച്ചാമരം–4.30, പെരിയങ്ങാനം–4.55, ബിരിക്കുളം–5.20, എടത്തോട്–5.45, കനകപ്പള്ളി–6.10, കല്ലംചിറ–6.35, ബളാൽ– 7.00, കൊന്നക്കാട്(സമാപനം)–7.30.

മഞ്ചേശ്വരം കൊഡലമൊഗറുവിൽഎൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ പ്രചാരണം
മഞ്ചേശ്വരം കൊഡലമൊഗറുവിൽഎൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ പ്രചാരണം

എൽഡിഎഫ് 
തൃക്കരിപ്പൂർ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പര്യടനം തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലായിരുന്നു. കുന്നുംകൈയിൽ നിന്നു തുടങ്ങിയ പര്യടനം ചാത്തമത്ത് സമാപിച്ചു. ‍സ്ഥാനാർഥിയുടെ ചിത്രം പതിച്ച ബനിയനുകൾ ധരിച്ചും പ്ലക്കാർഡുകളേന്തിയും സ്ഥാനാർഥിയെ സ്വീകരിച്ചു.

എം.രാജഗോപാലൻ എംഎൽഎ, പി.കരുണാകരൻ, സാബു ഏബ്രഹാം, കെ.വി.ജനാർദനൻ, സി.ജെ.സജിത്ത്‌, വി.വി. കൃഷ്‌ണൻ, പി. ഭാർഗവി, സുരേഷ്‌ പുതിയടത്ത്‌,  പി.വിജയകുമാർ, പി. കമലാക്ഷൻ, രതീഷ്‌ പുതിയപുരയിൽ, പി.വി.തമ്പാൻ,എ.ജി.ബഷീർ, കെ.ശകുന്തള, പി.കുഞ്ഞിക്കണ്ണൻ, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, സി.ബാലൻ, മുകേഷ്‌ ബാലകൃഷ്‌ണൻ, എൻ.സുകുമാരൻ, കെ.എം.ബാലകൃഷ്‌ണൻ, ടി. കെ.സുകുമാരൻ, കെ.സുധാകരൻ, ഇ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

അപേക്ഷ ചൊവ്വാഴ്ച വരെ
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ചൊവ്വാഴ്ച വൈകിട്ട് 5 വരെ സ്വീകരിക്കും. മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലുള്ളവരുടേത് വിദ്യാനഗർ സിവിൽ സ്‌റ്റേഷനിലും തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലേത് കാഞ്ഞങ്ങാട് ആർഡിഒ ഓഫിസിലും സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com