ADVERTISEMENT

കെ.സുധാകരൻ
പിണറായി പഞ്ചായത്തിലെ  പാനുണ്ടയിൽനിന്നു തുടങ്ങിയ പര്യടനം എഐസിസി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.സി.മുഹമ്മദ് ഫൈസൽ, ഷെക്കീർ മൗവ്വഞ്ചേരി, സുനിൽ കുമാർ, എം.കെ.മോഹനൻ, ഇ.ആർ.വിനോദ്, കെ.ഒ.സുരേന്ദ്രൻ മാസ്റ്റർ, കെ.വി.ജയരാജൻ, എൻ.കെ.റഫീഖ്, കണ്ടോത്ത് ഗോപി, രാജീവൻ പാനുണ്ട, മമ്പറം ദിവാകരൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.  കാപ്പുമ്മൽ, പിണറായി ടൗൺ, പാറപ്രം, മേലൂർ, ചിറക്കുനി, ചിരോത്തുപള്ളി, മീത്തലെ പീടിക, ധർമ്മടം റെയിൽവേ സ്റ്റേഷൻ പരിസരം, കൂടക്കടവ്, മുല്ല ശ്രീ നാരായണമഠം, എടക്കാട്, കടമ്പൂർ ആർസിസി, പനൊന്നേരി, ചാല തെക്കേക്കര, തന്നഡ, കോയോട് തലവിൽ, താഴെ മവ്വഞ്ചേരി, മുഴപ്പാല, പാറപ്രം, അമ്പനാട്, ആലക്കൽ വിജയൻ പീടിക, ചെറിയ വളപ്പ്, വേങ്ങാട് ഊർപ്പള്ളി, ഓടക്കാട്, മയിലുള്ളി മൊട്ട, കീഴത്തൂർ, കേളാലൂർ, കോട്ടം, പെരളശ്ശേരി, വെള്ളച്ചാൽ, ആർവി മെട്ട എന്നിവിടങ്ങളിലെ പര്യടന ശേഷം മുതുകുറ്റിയിൽ സമാപിച്ചു. പര്യടനത്തിനിടെ ആർഎസ്പി കോവൂർ കുഞ്ഞുമോൻ വിഭാഗം ജില്ലാ സെക്രട്ടറി ജിജു ഷജിൽ കോൺഗ്രസിൽ ചേർന്നു. കെ.സുധാകരൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.

എം.വി.ജയരാജൻ 
എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ വരവേറ്റ്് ധർമടം മണ്ഡലം. പെരളശ്ശേരി പഞ്ചായത്തിലെ കിലാലൂരിൽ ആയിരുന്നു ആദ്യ സ്വീകരണം. രാവിലെ എട്ടിന് മുൻപേ സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം തടിച്ചുകൂടി. കിലാലൂരിനു ശേഷം മുണ്ടലൂർ ഐശ്വര്യ അങ്കണവാടി, എളവന, ചെറു മാവിലായി, മേലൂർ എകെജി ഭവൻ, അണ്ടലൂർ വായനശാല, മോസ്‌കോർണർ, ധർമ്മടം റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് തെരു, കടമ്പൂർ പാട്യം വായനശാല, ആഡൂർ കനാൽപാലം, പനോന്നേരി ആക്കാവിൽ താഴെ, വെള്ളൂരില്ലം എൽപി സ്‌കൂൾ, ആർ.കൃഷ്ണൻ സ്മാരക മന്ദിരം, മുതുക്കുറ്റി തൈക്കണ്ടി പീടിക, ആർവി മെട്ട, പലേരിമെട്ട, ചിറക്കാത്ത്, കുഴിമ്പാലോട്, അഞ്ചരക്കണ്ടി ടൗൺ, വേങ്ങാട് മെട്ട, മുണ്ടമൊട്ട, കുഴിയിൽ പീടിക, ചാത്തൻ മുക്ക്, പാനുണ്ട മോസ്‌കോ നഗർ, വെണ്ടുട്ടായി ഭണ്ഡാരക്കുറ്റി, പാണ്ട്യാല പറമ്പ്, ചേരിക്കൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

പിണറായി വെസ്റ്റിലെ സ്വീകരണത്തോടെ പ്രചാരണം സമാപിച്ചു.  എം.കെ.മുരളി, പി.എം.അഖിൽ, കെ.അനുശ്രീ, പി.എം.ദിഷ്ണ പ്രസാദ്, കെ.ശിവദാസൻ, പി.മഹേഷ്, ഇ.കെ.ദൃശ്യ, സി.പി.അശോകൻ, കെ.ഗിരീഷൻ, എം.മഹേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. എം.സുരേന്ദ്രൻ, കെ.ശശിധരൻ, കെ.ബാബുരാജ്, വി.സി.വാമനൻ, മാമ്പറത്ത് രാജൻ, സി.പി.നാസർ, കൊക്കോടൻ ലക്ഷ്മണൻ, എം.ഉഷ, എ.മോഹനൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

ഇന്നു കണ്ണൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ഓലച്ചേരിക്കാവിനു സമീപത്തു നിന്നാരംഭിച്ച് രാത്രി 7.30ന് മാച്ചേരി സമാപിക്കും. 9നു മഞ്ചപ്പാലം, 9.30നു മൈതാനപ്പള്ളി, 10നു കാഞ്ഞിര, 10.30നു കുറ്റിക്കകം തെരു മണ്ഡപം, 11നു കൊശോർമൂല, 11.30നു മനയത്ത് മൂല, 12നു കിഴക്കേക്കര, മൂന്നിനു തിലാനൂർകനാൽഭാഗം, 3.20നു പുലരിമുക്ക്(ഇടചൊവ്വ), 3.40നു കാപ്പിച്ചേരി, നാലിനു പള്ളിപ്രം, 4.30നു വാരം, അഞ്ചിനു ചേലോറ വായനശാല, 5.30നു കുമാരൻപീടിക, ആറിനു പടന്നോട്ട് മെട്ട, 6.30നു കാഞ്ഞിരോട് തെരു, ഏഴിനു മുള്ളൻമെട്ട, 7.30നു മാച്ചേരി.

സി.രഘുനാഥ്
ഇരിട്ടി∙ എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന് പേരാവൂർ മണ്ഡലത്തിൽ ഉജ്വല സ്വീകരണം. രാവിലെ 9.30ഓടെ ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗണിൽ നിന്നു പര്യടനം തുടങ്ങി. ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ വിജയൻ വട്ടിപ്രം ഉദ്ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം സെൽ കോഓർഡിനേറ്റർ സി.പി.ശശീന്ദ്രൻ അധ്യക്ഷനായി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി, എൻ.ഹരീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഉളിയിൽ, മീത്തലെ പുന്നാട്, കാക്കയങ്ങാട്, പേരാവൂർ, തുണ്ടിയിൽ, മണത്തണ, കൊളക്കാട്, കേളകം, അടക്കാത്തോട്, ആറളം ഫാം, കീഴ്പ്പള്ളി, വീർപ്പാട്, ആറളം, പായം, കരിയാൽ, കോളിക്കടവ്, മാടത്തിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. രാത്രി 8നു നടുവനാട് സമാപിച്ചു. സമാപനസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.  സ്വീകരണ യോഗങ്ങളിൽ ബിജെപി, ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്, മോഹനൻ മാനന്തേരി, സണ്ണി വടക്കേക്കൂറ്റ്, സി.ബാബു, എൻ.വി.ഗിരീഷ്, മനോഹരൻ വയോറ, റീനാ മനോഹരൻ, അജേഷ് നടുവനാട്, പി.ജി. സന്തോഷ്, പ്രിജേഷ് 
അളോറ, സി.രജീഷ് 
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com