ADVERTISEMENT

ചെറുപുഴ∙ ടോറസ്സിൽ നിന്നും കൂറ്റൻ കരിങ്കല്ല് റോഡിലേക്ക് തെറിച്ചു വീണു. രാജഗിരിയിൽ നിന്നു കരിങ്കല്ലുമായി ചെറുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ്സിൽ നിന്നാണു കരിങ്കല്ല് രാജഗിരി ടൗണിനു സമീപത്തു വച്ചു റോഡിലേക്ക് തെറിച്ചു വീണത്. ഈ സമയം റോഡിൽ കാൽനടയാത്രക്കാരും ചെറുവാഹനങ്ങളും ഇല്ലാതിരുന്നതുമൂലം വൻദുരന്തം ഒഴിവായി. ഇന്നലെ രാവിലെ പള്ളിയിൽ പോകുന്നവരാണു കരിങ്കല്ല് റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.

ശനിയാഴ്ച രാത്രിയിലാണു കല്ല് വാഹനത്തിൽ നിന്നു റോഡിലേക്ക് വീണതെന്നു കരുതുന്നു. നിർമാണ സാമഗ്രികളുമായി പോകുന്ന ലോറികളുടെ മേൽഭാഗം ടാർപോളിൻ കൊണ്ടു മൂടണം, ഇരുട്ടായാൽ കരിങ്കല്ലുമായി വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കരുത് തുടങ്ങിയ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണു അളവിൽ കൂടുതൽ കരിങ്കല്ലുമായി ടോറസ്സുകൾ തിരക്കേറി റോഡുകളിലൂടെ  പായുന്നത്. നിയമം ലംഘിക്കുന്നവരുടെ പേരിൽ നടപടിയെടുക്കാതെ മൗനം പാലിക്കുകയാണു അധികൃതർ ചെയ്യുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com