ADVERTISEMENT

കരിവെള്ളൂർ ∙ അവധി ദിവസങ്ങളിൽ കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാകുന്നു. വിദ്യാലയത്തിന്റെ പഴയ കെട്ടിടത്തോടു ചേർന്നാണ് ഓഡിറ്റോറിയം. പൂർവവിദ്യാർഥി കൂട്ടായ്മകളും മറ്റ് ക്ലബുകളുടെ യോഗങ്ങളുമൊക്കെ ഓഡിറ്റോറിയത്തിൽ ചേരാറുണ്ട്. ഇത്തരം പരിപാടികൾക്ക് എത്തിച്ചേരുന്നവരാണ് ഓഡിറ്റോറിയത്തിനകത്തു കാറുകളും ഇരുചക്രവാഹനങ്ങളും അനധികൃതമായി നിർത്തിയിടുന്നത്.

വാഹനങ്ങൾ നിർത്തിയിടാൻ ഓഡിറ്റോറിയത്തിനോട് ചേർന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും അവ പലരും പ്രയോജനപ്പെടുത്താറില്ല.ഇന്റർലോക്ക് ചെയ്ത് ഷീറ്റിട്ട ഓഡിറ്റോറിയത്തിൽ വാഹനം നിർത്തിയിടുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഓഡിറ്റോറിയം മറ്റ് പരിപാടികൾക്ക് വിട്ടു നൽകുമ്പോൾ സ്കൂൾ അധികൃതർ കൃത്യമായ നിർദേശം മുന്നോട്ട് വെയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com