ADVERTISEMENT

ഇരിട്ടി∙ പരസ്യ പ്രചാരണത്തിനു സമാപനം. മൂന്നു മുന്നണികളുടെയും ശക്തി പ്രകടനം ഇരിട്ടിയെ ശബ്ദ–വാദ്യ മേളങ്ങളിൽ മുക്കി. ആളും ആരവവും കരുത്തും വിളിച്ചറിയിച്ചു പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ചെറു പ്രകടനങ്ങളുമായി ഉച്ച മുതൽ നഗരത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ പരമാവധി ശക്തി സമാഹരിച്ച് മൂന്ന് മുന്നണികളും നഗരം തങ്ങളുടെ വരുതിയിലാക്കാൻ മത്സരിക്കുകയായിരുന്നു. 3 മുന്നണികൾക്കും നഗരത്തിൽ വ്യത്യസ്ത സ്ഥലങ്ങളാണ് അനുവദിച്ച് സംഘർഷം ഒഴിവാക്കാനുള്ള പൊലീസിന്റെ ആസൂത്രണം ഫലം കണ്ടു. ഗ്രാമങ്ങളിൽ നിന്നും ചെറുപ്രകടനമായി എത്തിയ പ്രവർത്തകർ നാലുമണിയോടെ നഗരത്തിൽ ഒത്തുകൂടിയതോടെ ഇവരെ നിയന്ത്രിക്കാനും ഗതാഗത സ്തംഭനം ഒഴിവാക്കാനും പൊലീസ് പാടുപെട്ടു.

5 മണിവരെ ഗതാഗതം ഇഴഞ്ഞു നീങ്ങിയെങ്കിലും പിന്നീട് ഒരു മണിക്കൂർ നഗരം ആവേശക്കടലായി മാറി. ഇരിട്ടി എഎസ്പി യോഹേഷ് മന്തയ്യ, സി.ഐ പി.ജെ.ജിജീഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധരായ കേന്ദ്ര സേന അടക്കം നൂറുകണക്കിന് പൊലീസുകാർ നഗരത്തിൽ നിലയുറപ്പിച്ചു. യുഡിഎഫ് പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. നേതാക്കളായ പി.കെ ജനാർദനൻ, പി.എ.നസീർ, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, എം.അജേഷ്, തറാൽ ഈസ, കെ.വി.റഷീദ്, മുഹമ്മദലി, റയീസ് കണിയാറക്കൽ എന്നിവർ നേതൃത്വം നൽകി.

എൽഡിഎഫിന്റെ ആവേശ പ്രകടനത്തിനു കുട്ടികളും സ്ത്രീകളും അടക്കം അണി നിരന്നു. നേതാക്കളായ സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, മനോഹരൻ കൈതപ്രം, സി.വി.എം വിജയൻ, അജയൻ പായം, ജെയ്‌സൺ ജീരകശേരി, വിപിൻ തോമസ് എന്നിവർ നേതൃത്വം നൽകി. എൻഡിഎയുടെ കലാശക്കൊട്ടിനു സത്യൻ കൊമ്മേരി, പി.കൃഷ്ണൻ, മനോഹരൻ വയോര, വി.വി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മട്ടന്നൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് സമാധാന പൂർവം സമാപിച്ചു. നഗരത്തിൽ മൂന്നു മുന്നണികൾക്കുമായി കലാശക്കൊട്ട് നടത്താൻ പ്രത്യേകം സ്ഥലം അനുവദിച്ചിരുന്നു.

എൽഡിഎഫ് പ്രചാരണ സമാപന പൊതുയോഗത്തിൽ കെ.എം.വിജയൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് പ്രചാരണ സമാപന പരിപാടികൾക്ക് കെപിസിസി അംഗം രാജീവൻ എളയാവൂർ, വി.ആർ.ഭാസ്കരൻ, സുരേഷ് മാവില, ഇ.പി.ഷംസുദ്ദീൻ, വി.എൻ.മുഹമ്മദ്, ഷബീർ എടയന്നൂർ എന്നിവർ നേതൃത്വം നൽകി. എൻഡിഎ പ്രചാരണ സമാപനത്തിന് ശരത്ത് കൊതേരി, പി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി. പി.പുരുഷോത്തമൻ, വി.കെ.സുരേഷ്ബാബു, താജുദ്ദീൻ മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു. എം.രതീഷ്, സി.വിജയൻ, കെ.പി.രമേശൻ, അണിയേരി അച്യുതൻ, കെ.ടി.ജോസ് എന്നിവർ നേതൃത്വം നൽകി.

യുഡിഎഫ് പ്രചാരണ സമാപന പരിപാടികൾക്ക് കെപിസിസി അംഗം രാജീവൻ എളയാവൂർ, വി.ആർ.ഭാസ്കരൻ, സുരേഷ് മാവില, ഇ.പി.ഷംസുദ്ദീൻ, വി.എൻ.മുഹമ്മദ്, ഷബീർ എടയന്നൂർ, മുസ്തഫ ചൂര്യോട്ട് എന്നിവർ നേതൃത്വം നൽകി. എൻഡിഎ പ്രചാരണ സമാപനത്തിന് ശരത്ത് കൊതേരി, പി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com