ADVERTISEMENT

ചക്കരക്കൽ ∙ ടാക്സി സ്റ്റാൻഡ് കോംപ്ലക്സിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം കടയുടമകൾക്ക് ദുരിതം. കാലത്ത് ഉടമകൾ എത്തുന്നതിനു മുൻപുതന്നെ തന്നെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നവർ വാഹനങ്ങൾ എടുക്കുന്നത് വൈകുന്നേരവും രാത്രി വൈകിയുമൊക്കെയാണ്.

ഇതു കാരണം കടക്കാരും സാധനം വാങ്ങാൻ എത്തുന്നവരും അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. ഉപഭോക്താക്കൾ കടയിൽ കയറാൻ സാധിക്കാതെ മടങ്ങിപ്പോകുന്നത് പതിവാണ്. ടാക്സി സ്റ്റാൻഡ് കോംപ്ലക്സിൽ ഉയർന്ന തുക വാടക നൽകി കച്ചവടം നടത്തുന്നവർക്കും സ്വന്തം വാഹനം നിർത്തിയിടാൻ സ്ഥലം ഇല്ലാത്ത സ്ഥിതിയാണ്. പാർക്കിങ് കാരണം വാക്കേറ്റവും പതിവാണ്. പ്രയാസമുണ്ടാക്കുംവിധം വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ നടപടി വേണമെന്നാണ് കടയുടമകളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com