ചപ്പാത്തിയുടെ വാർഷികം ആഘോഷിച്ചു
![kannur-chappathi-anniversary കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികത്തിൽ കണ്ണൂരിലെ എ.പി.ജെ.അബ്ദുൽ കലാം ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ അതിഥികൾക്ക് ചപ്പാത്തി നൽകിയപ്പോൾ. വൈക്കം സത്യഗ്രഹവേളയിൽ 1924 ഏപ്രിൽ 29 മുതൽ ജൂൺ 25 വരെ ഒരുക്കിയ ഭക്ഷണശാലയിലാണ് പഞ്ചാബിൽ നിന്നെത്തിയ ലാല ലാൽ സിങ്, കൃപാൽ സിങ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി ചപ്പാത്തിയും ദാലും വിളമ്പിയത്. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്.
ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.ബൈജു, എൻജിഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എം.സാജിദ്, ജനു ആയിച്ചാൻകണ്ടി, ഇ.കെ.സിറാജ്, പി.വി.ദാസൻ, വി.കെ.അഷിയാന അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലവും ചപ്പാത്തി വന്നതിന്റെ പശ്ചാത്തലവും അടിസ്ഥാനമാക്കി സജിത്ത് കോട്ടയിൽ ചിത്രം വരച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.