ADVERTISEMENT

ചെറുപുഴ∙ ട്രിപ് സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം പതിവാകുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ രാവിലെ 10 മണിയോടെ ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചാണു ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായത്. പയ്യന്നൂർ -ചെറുപുഴ -തിരുമേനി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും തളിപ്പറമ്പ്- പെരുമ്പടവ്- പാടിയോട്ടുചാൽ- ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും തമ്മിലാണു സമയത്തെ ചൊല്ലി സംഘർഷം ഉണ്ടായത്.

ബസുകൾ പാടിയോട്ടുചാലിൽ എത്തുന്ന സമയത്തെ ചൊല്ലിയാണു തർക്കം ഉണ്ടായതെന്നു പറയുന്നു. ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു യാത്രക്കാർ സ്റ്റാൻഡിൽ തടിച്ചുകൂടി. പയ്യന്നൂർ, ആലക്കോട് റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ബസുകളിലെ ജീവനക്കാർ തമ്മിൽ ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചു സംഘർഷത്തിൽ ഏർപ്പെടുന്നത് പതിവുസംഭവമായി മാറിയിരിക്കുകയാണ്. നിയമലംഘനം നടത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com