ADVERTISEMENT

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ പൊതുമരാമത്ത് വകുപ്പ് നിർദേശപ്രകാരം എച്ച് ടി ലൈനിൽ വീഴാറായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ അരവഞ്ചാൽ, സോഫ് ടെക്സ്, കണ്ണങ്കൈ കോളനി, നങ്ങാരത്ത് ഷോപ്പിങ്ങ്, ഡ‍ാവിലൻ, കോലാച്ചിക്കുണ്ട്, വെള്ളരിക്ക തൊട്ടി, വെളിച്ചന്തോട്, കണ്ണങ്കൈ ടവർ ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

ഇന്നത്തെ പരിപാടി
∙ പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം: ശുദ്ധികലശ ഉത്സവ ഭാഗമായുള്ള മഹാ മൃത്യുഞ്ജയഹോമം -8.00.
∙ പെടേന ഗവ.എൽ പി സ്കൂൾ ഓഡിറ്റോറിയം: സമ്മർ ക്യാംപ് 2024, ക്ലാസ് നയിക്കുന്നത് കെ.പി.അഷറഫ് 10.00.

അധ്യാപക ഒഴിവ്
ചെറുപുഴ∙ കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10 ന് ഓഫിസിൽ നടക്കും. എട്ടിക്കുളം ∙എംഎഎസ്എസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് (സീനിയർ), എക്കണോമിക്സ്, ബോട്ടണി, മലയാളം, അറബിക്ക് (ജൂനിയർ ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പഴയങ്ങാടി∙ മാടായി കോളജിൽ കൊമേഴ്സ്, ബി.ബി.എ. ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, മലയാളം എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10.30ന് അറബിക്, ഇംഗ്ലിഷ്, മലയാളം. ഉച്ചയ്ക്ക് 12ന് സ്റ്റാറ്റിസ്റ്റിക്സ്, ബി.ബി.എ, കൊമേഴ്സ്. സർക്കാർ, സർവകലാശാലാ നിയമപ്രകാരം യോഗ്യതയുള്ളവരും, കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്‌തവരുമായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ചീമേനി അപ്ലൈഡ് സയൻസ്  കോളജിൽ ഡിഗ്രി പ്രവേശനം
ഐഎച്ച്ആർഡിയുടെ കീഴിൽ പള്ളിപ്പാറ ചീമേനി അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി കോം കംപ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം കോ ഓപ്പറേഷൻ, ബിഎസ് സി കംപ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ കോളജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 8547005052, 9447596129.

സർക്കസ് പെൻഷൻ;  രേഖകൾ  ഹാജരാക്കണം
2024 - 25 സാമ്പത്തിക വർഷത്തെ സർക്കസ് പെൻഷൻ അനുവദിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ള ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ 31നകം കലക്ടറേറ്റിൽ ഹാജരാക്കണമെന്ന് ഡപ്യൂട്ടി കലക്ടർ (ജനറൽ) അറിയിച്ചു.

ഹജ് ഒരുക്കം;  യോഗം ഇന്ന് 
ഹജ് നോഡൽ ഓഫിസർമാരുടെയും ഹജ് കമ്മിറ്റി പ്രതിനിധികളുടെയും യോഗം ഇന്ന് (23) രാവിലെ 11ന് എഡിഎമ്മിന്റെ ചേംമ്പറിൽ ചേരും. 
ഹജ് ക്യാംപിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികൾ അവലോകനം ചെയ്യുന്നതിനും തുടർ പ്രവർത്തനം ചർച്ച ചെയ്യുന്നതിനുമാണ് യോഗം.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം - ബൈ ട്രാൻസ്ഫർ - 706/2022) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2024 ഏപ്രിൽ എട്ടിന് നിലവിൽ വന്ന 426/2024/എസ്എസ് അഞ്ച് നമ്പർ റാങ്ക് പട്ടികയിലുൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com