27 September 2023
From

പഴയങ്ങാടി:വെങ്ങര കീയ്യചാലിലെ പുതിയ പുരയിൽ ശാന്ത (68) അന്തരിച്ചു. ഭർത്താവ്: കെ.വി.നാരായണൻ. മക്കൾ: സരിത, സജിത. മരുമക്കൾ: പ്രമോദ്, സുധാകരൻ. സഹോദരങ്ങൾ: വല്ലി, വസന്ത, മധുസൂദനൻ, ഉഷ, ചന്ദ്രിക.

പഴയങ്ങാടി:കുണ്ടായിട്ടമ്മൽ മടക്കുടിയൻ വേലായുധൻ (72) അന്തരിച്ചു. ഭാര്യ: വെമ്പിരിഞ്ഞൻ ദേവി. മക്കൾ: രാഗേഷ്, നികേഷ് (ഫോറസ്റ്റ് തളിപ്പറമ്പ്), രഗനീഷ്, പ്രീയങ്ക. മരുമക്കൾ: ശാരിക, ജിഷ്ണ, വിനൂപ്. സഹോദരങ്ങൾ: ശ്യാമള, വിമല, ബാബു (റിട്ട.പൊലീസ്), ഉഷ, സതി, ഗീത, ശോഭ.

പയ്യന്നൂർ:മാവിച്ചേരിയിലെ സജ്ന ജ്വല്ലറി വർക്സ് ഉടമയും ക്ഷേത്രാഭരണ നിർമാതാവുമായ പി.വി.ദാമോദരൻ (73) അന്തരിച്ചു. ഭാര്യ: രമാവതി. മക്കൾ: ജിജിത്ത്, സജ്ന. മരുമക്കൾ: നിഷ, മുരളി.

മാട്ടൂൽ:നോർത്ത് ബിലാൽ പളളിക്ക് സമീപം എൻഎംയുപി സ്കൂൾ ഏഴാം തരം വിദ്യാർഥി കെ.മുഹമ്മദ് അഫ്നാസ് (12) അന്തരിച്ചു. ഹനീഫയുടെയും സാബിറയുടെയും മകനാണ്. സഹോദരങ്ങൾ: അഫ്രത്ത്, ഷാസ്ന, സിനാൻ.

പെരിങ്ങോം:മീറയിലെ പൂമംഗലോരകത്ത് കുഞ്ഞബ്ദുല്ല (63) അന്തരിച്ചു. ഭാര്യമാർ: ആയിഷ, എം.ആമിന. മക്കൾ: മഷൂദ് (ഓട്ടോ ഡ്രൈവർ, പെരിങ്ങോം), ബുഷറ, നൗഷാദ്, റഹ്മത്ത്. മരുമക്കൾ: സമീറ, ഇസ്മായിൽ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മറിയം, സൈനബ, അസ്മ, ആയിഷ.

മാങ്ങാട്ടിടം:കൃഷി വകുപ്പിൽ നിന്ന് വിരമിച്ച കൈതേരി എടത്തിലെ ഗൗരി ശങ്കരത്തിൽ കെ.കെ.പത്‌മാവതി (67) അന്തരിച്ചു. ഭർത്താവ്: കെ.ഇ.ജയരാജൻ നമ്പ്യാർ (റിട്ട.എസ്ഐ). മക്കൾ: കെ.കെ.നിഷാന്ത് (ഫിനാൻസ് മാനേജർ, ബെംഗളൂരു), നിഷിത (അധ്യാപിക, അതിരാറ്റുകുന്ന് ഗവ.ഹൈസ്കൂൾ, വയനാട്), നിധിഷ (എൻജിനീയർ, നെസ്റ്റ് ഗ്രൂപ്പ്). മരുമക്കൾ: ജി.അഭിത, വിജിത്ത് ജയരാജ് (ഓട്ടോ മൊബൈൽ എൻജിനീയർ, വയനാട്), പി.ജി.ജ്യോതീ കൃഷ്ണൻ (ടിസിഎസ്, ഏറണാകുളം).

തളിപ്പറമ്പ്:കീഴാറ്റൂർ മാന്ധംകുണ്ട് കിഴക്കീൽ രാജൻ (64) അന്തരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം ട്രഷററായിരുന്നു. ഭാര്യ: പി.വി. ഉഷ. മക്കൾ: ഷിജു, സീന. മരുമകൻ: അജിത്ത്. സഹോദരങ്ങൾ: ഗിരിജ, ഗീത, രമ, ശ്രീജ, പരേതരായ വത്സല, തങ്കമണി.

നർക്കിലക്കാട്:മൗവ്വേനിയിലെ കിന്ന്യം വീട്ടിൽ ചന്തൻ (101) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചന്തുക്കുട്ടി, കുഞ്ഞമ്പു, പത്മനാഭൻ, കുഞ്ഞികൃഷ്ണൻ, രവി (ഫെഡറൽ ബാങ്ക്), ജയചന്ദ്രൻ, സരോജനി, ബാലാമണി, ഓമന. മരുമക്കൾ: ശാന്ത, കാർത്ത്യായനി, രജനി, നളിനി, സിന്ധു, നാരായണൻ, പരേതരായ ശേഖരൻ, നാരായണൻ.

കരിയാട്:എൻഎഎം റോഡിൽ ‌മുരളീധര നിലയത്തിൽ കെ.എൻ.കമലാക്ഷി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: പ്രേമചന്ദ്രൻ (റിട്ട.റവന്യൂ വകുപ്പ്), ഉഷ, ശശിധരൻ (ബിസിനസ്, കോയമ്പത്തൂർ), മുരളീധരൻ (ബിസിനസ്, ബെംഗളൂരു). മരുമക്കൾ: വസന്ത, രാജൻ (റിട്ട. ബിഐഎസ്എൽ), സിന്ധു, ബിന്ദു. സഹോദരങ്ങൾ: ഗംഗാധരൻ നമ്പ്യാർ (റിട്ട.വ്യോമസേന), ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട.സബ് ഇൻസ്പെക്ടർ, ഷിമോഗ), ശ്രീധരൻ നമ്പ്യാർ (റിട്ട.പ്രധാനാധ്യാപകൻ, കരിയാട് നമ്പ്യാർസ് എച്ച്എസ്എസ്), പരേതനായ കരുണാകരൻ നമ്പ്യാർ (റിട്ട.ഗതാഗത വകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച.

തലശ്ശേരി:ചേറ്റൻകുന്ന് പരാഗിലെ അഡ്വ.ഒ.കെ.അനിൽകുമാർ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തലശ്ശേരി കണ്ടിക്കൽ വാതക ശ്മശാനത്തിൽ. തലശ്ശേരി ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്, തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ് വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുനിത അനിൽകുമാർ (മാഹി പൊണ്ടയാട് തറവാട്). മക്കൾ: ആദിത്യ നമ്പ്യാർ, വർഷ നമ്പ്യാർ. മരുമകൻ: രാം പ്രഭു (ഇന്ത്യൻ റവന്യൂ സർവീസ്). സഹോദരങ്ങൾ: ഒ.കെ.ബൽരാജ് (സിഎ മാനേജ്മെന്റ് കൺസൾട്ടന്റ്), രൂപാ വിജയകുമാർ, രേഖാ മധുസൂദനൻ.

വെള്ളോറ:എയുപി സ്കൂളിന് സമീപം പിലാക്കാൽ ചാത്തുക്കുട്ടി (70) അന്തരിച്ചു. ഭാര്യ: കെ.വി.യശോദ. മക്കൾ: പി.വിനു (എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം), പി.വിനീത. മരുമക്കൾ: പി.കെ.ഷിബു, പി.കെ.രമ്യ. സഹോദരങ്ങൾ: കമലാക്ഷി, യശോദ, കണ്ണൻ (മുംബൈ), ദാമോദരൻ, പരേതരായ നാരായണി, ചെറിയ.

കരിവെള്ളൂർ:പുത്തൂർ കണിയാൻകുന്നിലെ ചീയഞ്ചേരി കുറുപ്പം വീട്ടിൽ കൗമുദി അമ്മ (83) അന്തരിച്ചു. ഭർത്താവ്‌: പരേതനായ പടിഞ്ഞാറ്റയിൽ ഗോപാലകൃഷ്ണൻ അടിയോടി. മക്കൾ: സീതാലക്ഷ്മി (മർച്ചന്റ്സ് കോ– ഓപറേറ്റീവ് സൊസൈറ്റി പയ്യന്നൂർ), ജയരാമൻ (ബിസിനസ്), ഉണ്ണികൃഷ്ണൻ (വിമുക്ത ഭടൻ). മരുമക്കൾ: മാവിലാ ജനാർദനൻ നമ്പ്യാർ (ബിസിനസ്), കെ.ടി.രമ (അധ്യാപിക, ജിവിഎച്ച്എഎസ് കുണിയ), കെ.യമുന (പ്രധാനധ്യാപിക, താവത്ത് ദേവീ വിലാസം എൽപി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞിമംഗലം വിജയൻ (റിട്ട.പ്രധാനധ്യാപകൻ), സി.ആർ.നമ്പ്യാർ, രേണുക ദേവി, പ്രസന്ന, പത്മജാമണി, പരേതയായ ചന്ദ്രമതി അമ്മ.

കുട്ടിമാക്കൂൽ:ചിള്ളക്കര കണ്ട്യൻ ഹൗസിൽ കണ്ട്യൻ നാരായണി (102) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കണ്ടിക്കൽ ശ്മശാനത്തിൽ. സഹോദരങ്ങൾ: പാറു, പരേതനായ അനന്തൻ.

കൂടാളി:വെള്ളുവാമേരി നാരായണി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് നാലു പെരിയ പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സുധാകരൻ, മനോഹരൻ, വനജ. പരേതനായ രാജൻ. മരുമക്കൾ: രത്ന, ലത, നിഷ, ബാലകൃഷ്ണൻ.

പിലാത്തറ:ചെറുതാഴം കോടിത്തായലിലെ കെ.ഷാബു ജോസഫ് (45) അന്തരിച്ചു. കളപ്പുരക്കൽ മറിയക്കുട്ടിയുടെയും ജോർജിന്റെയും മകനാണ്. സഹോദരങ്ങൾ: ഷിബു ജേക്കബ്, ഷൈബു മാർട്ടിൻ.

പാലക്കോട്:ഓലക്കാൽ കടവ് പള്ളിക്ക് സമീപം ഒ.പി.അബ്ദുൽ കരീം (73) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഷൗകത്ത്, സലീം, സമീർ, സുലൈമാൻ, സാജിത, സൈബുന്നീസ. മരുമക്കൾ: മുഹമ്മദ്കുഞ്ഞി, ദാവൂദ്, തൻസീറ, അമീന, മുംതാസ്.

വെള്ളൂർ:പുതിയതെരുവിലെ ഇലക്ട്രിഷ്യൻ എം.രാഘവൻ (67) അന്തരിച്ചു. ഭാര്യ: എം.ടി.നളിനി. മക്കൾ: ധനേഷ്, ധനൂപ് (ജെസിബി, കടൂർ). ധന്യ. മരുമക്കൾ: എം.വി.രാജേഷ്, കെ.എസ്.സുമിത, എം.സ്വാതി. സഹോദരങ്ങൾ: രാധ, ദാമോദരൻ, രാജൻ, രവി, ജാനകി. .

ഉരുവച്ചാൽ:മെരുവമ്പായിയി സൗദ മൻസിലിൽ സി.പാത്തൂട്ടി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ കേക്കേട്ടിൽ അഹമ്മദ് ഹാജി. മക്കൾ: താഹിറ, സീനത്ത്, റൈഹാനത്ത്, സൗദത്ത്. മരുമക്കൾ: അഷ്റഫ്, ഇർഷാദ്, അബ്ദുൽ സലാം, ഷരീഫ്. സഹോദരങ്ങൾ: മറിയം, പരേതരായ മാമു, ഹമീദ്.

മേക്കുന്ന്:തയ്യുള്ളതിൽ ഷരുൺ (40) അന്തരിച്ചു. ഹരീന്ദ്രന്റെയും മൈഥിലിയുടെയും മകനാണ്. ഭാര്യ: ജീന രാജൻ (കരിയാട് പോസ്റ്റ് ഓഫിസ്). സഹോദരങ്ങൾ: ഷഗിൽ, ഷഗിന.

കക്കാട്:കുഞ്ഞിപ്പള്ളി തങ്ങൾ വളപ്പ് ദാറുൽ അസീസിൽ പി.എൻ.യൂസഫ് ഹാജി (68) അന്തരിച്ചു. അബൂദാബിയിലെ ഷഹനാസ് ടൈപ്പിങ്ങ് സെന്റർ ഉടമയായിരുന്നു. ഭാര്യമാർ: താഹിറ, പരേതയായ റൗള. മക്കൾ: സുമയ്യ, മൈമൂന, റൈഹാനത്ത്, അഫ്സത്ത്, ആയിഷ, മുസമ്മിൽ, ഷാക്കിർ. മരുമക്കൾ: അബ്ദുൽ കരീം, കെ.എം.ആഷിഖ് (അബുദാബി), ഉമ്മർ, ഖിളർ, പി.എം.മൻസൂർ, ഫർസാന. സഹോദരങ്ങൾ: ബഷീർ (ജനസേവ കേന്ദ്രം, കുഞ്ഞിപ്പള്ളി), അബൂബക്കർ മൗലവി, റസാഖ്, സുബൈർ (അബുദാബി), ഇസ്മായിൽ (അബുദാബി), മഹമൂദ്, സുഹറ, ഷറഫുന്നിസ, താഹിറ, പരേതനായ അഹമ്മദ്.

അഞ്ചരക്കണ്ടി:കല്ലായിലെ കുണ്ടിൽപുരയിൽ കുഞ്ഞലിയുമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സഫിയ, യൂസഫ്, അലി, ഹസീന, പരേതനായ അബ്ദുൽ ഖാദർ. മരുമക്കൾ: അഷ്റഫ്, ഫൗസിയ, സക്കീന, റുബീന, പരേതനായ ഉമ്മർ ഹാജി.

ചാലോട്:പേരളാഞ്ഞിയിലെ പരേതനായ കെ.കുഞ്ഞിരാമന്റെ ഭാര്യ പുറക്കണ്ടി കോരമ്പേത്ത് പത്മിനി (84) അന്തരിച്ചു. മക്കൾ: അനിത, കനക, രാജീവൻ, ചിത്ര. മരുമക്കൾ: എം.സി.പ്രകാശൻ, വി.കൃഷ്ണൻ, പി.വി.രാജീവൻ, പി.പി.ഷീന.

പുല്ലൂക്കര:സൈഫ് നഗർ ആറ്റുപുറത്ത് കുനിയിൽ പെരുൾ പറമ്പത്ത് അബ്ദുല്ല (65) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: സക്കീന, ജസീല, ജലീൽ, നൂറുദ്ദീൻ, ഫസീല. മരുമക്കൾ: ഹമീദ്, നിസാർ, നൗഷാദ്, ഷബാന, സുമയ്യ (മലപ്പുറം).

പയ്യന്നൂർ:കേളോത്ത് സെൻട്രൽ യുപി സ്കൂളിന് സമീപം മുക്രി ഇബ്രാഹിം (77) അന്തരിച്ചു. ഭാര്യ സി.ജമീല.മക്കൾ: മിസ്‌രിയ, മൈമൂന. റഹിയാനത്ത്, ബഷീർ. മരുമക്കൾ: ശരീഫ്, മഹമൂദ്, മുഹ്സിന, പരേതനായ മുസ്തഫ. സഹോദരങ്ങൾ: അബ്ദുൽ സലാം, അസ്മ, സഫിയ, പരേതരായ ആയിഷ, മറിയം, ഹംസ, അസീസ്

വാരം:ചതുരകിണർ ദാറുൽ റഹ്മയിൽ വി.പി മറിയം ഹജ്ജുമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കുന്നത്ത് അബ്ദുൽ ഖാദർ ഹാജി. മക്കൾ: മൂഹമ്മദ് കുട്ടി ഹാജി (കടാങ്കോട് കുന്നത്ത് മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്), മൊയ്‌തു ഹാജി, അബ്‌ദുല്ല, സലാം ഹാജി, റസാഖ് ഹാജി, കദീജ ഹജ്ജുമ്മ, നസീമ. മരുമക്കൾ: മുഹമ്മദ് അലി, പരേതനായ അബ്‌ദുൽ ഖാദർ ഹാജി, ഖൈറുന്നിസ, റാബിയ, സഫിയ, മുംതാസ്, സറീന. സഹോദരങ്ങൾ: പരേതരായ ആദംകുട്ടി, മുഹമ്മദ് കുഞ്ഞി, അഹമ്മദ്, ഫാത്തിമ, ആയിഷ, ആച്ചുട്ടി.

പാപ്പിനിശ്ശേരി:വേളാപുരം പാലത്തിനു സമീപം പോള യശോദ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കുഞ്ഞമ്പു. മക്കൾ: പോള അശോകൻ (റിട്ട.മാനേജർ, കേരള ബാങ്ക്), ശൈലജ, ഗിരിജ, പരേതനായ ദാസൻ. മരുമക്കൾ: പി.പി.ജയശ്രീ (അധ്യാപിക, ആർകെയുപി വളപട്ടണം), മാണി ഗോവിന്ദൻ (മുൻ പഞ്ചായത്ത് അംഗം കല്യാശ്ശേരി), കെ.സഹദേവൻ. സഹോദരങ്ങൾ: കമല, ശാരദ.

തോട്ടട:കക്കറ വായനശാലയ്ക്ക് സമീപം ദേവകിയിൽ താറ്റ്യോട്ട് പ്രദീപ് കുമാർ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് പയ്യാമ്പലത്ത്. ചൊവ്വ സഹകരണ സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുഷമ. മക്കൾ: സാരംഗി, ശ്രീരാഗ് (ഇരുവരും യുകെ). മരുമകൻ: വൈശാഖ് (യുകെ). സഹോദരങ്ങൾ: രജനി, ബീന.

പിലാത്തറ:കടന്നപ്പള്ളി ചിറ്റന്നൂർ മൂത്തേടത്ത് പേർക്കുളത്തില്ലത്ത് സുവർണിനി അന്തർജ്ജനം (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി. സഹോദരങ്ങൾ: ദേവകി അന്തർജ്ജനം, സരസ്വതി അന്തർജ്ജനം, രാധ അന്തർജ്ജനം, സാവിത്രി അന്തർജ്ജനം, പരേതനായ നാരായണൻ നമ്പൂതിരി. സഞ്ചയനം നാളെ.

കൂട്ടുപുഴ:മണ്ഡപത്തിൽ ബ്രിജിത്ത് (62) അന്തരിച്ചു. ഭർത്താവ്: ജോസ്. മക്കൾ: അഞ്ജലി, അനിൽ.

പരിയാരം:പുത്തൂർ കുന്നിലെ ഏലിക്കുട്ടി കാലാത്താട്ടിൽ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് പയ്യാവൂർ ടൗൺ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് കാലാത്താട്ടിൽ. മക്കൾ: ലീലാമ്മ കൊറ്റൂകരയിൽ, ജോസഫ് (ഓട്ടോ ഡ്രൈവർ, പരിയാരം), മേരി പയറ്റുകാലായിൽ, സാലി (കൊല്ലം), അലക്സാണ്ടർ. മരുമക്കൾ: കുട്ടിച്ചൻ കൊറ്റൂകര, സുന്ദരൻ കാരിക്കൽ (കൊല്ലം), പരേതനായ തോമസ് പയറ്റുകാല.

മാതമംഗലം:മുരിക്കാൽ കരുവന്തോട്ട് ഭഗവതി ക്ഷേത്രം കോമരം പുനിയംകോട് മുരിക്കാൽ രാഘവൻ (62) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: നികേഷ് (സഹകരണ ആശുപത്രി പയ്യന്നൂർ), നിജേഷ്.(ബസ് കണ്ടക്ടർ). മരുമക്കൾ: അനശ്വര, പ്രവീണ. സഹോദരങ്ങൾ: മനോഹരൻ, സാവിത്രി.

ഇടച്ചേരി:മുരിങ്ങേരി ഹൗസിൽ ബത്തക്ക മജീദ്‌ (76) അന്തരിച്ചു. കബറടക്കം ഇന്ന് 12ന്‌ കക്കാട്‌ കബർസ്ഥാനിൽ. ഭാര്യ: എം.ജമീല. മക്കൾ: നൗഷാദ്, സമീറ, ഫിറോസ്, ഫസൽ. മരുമക്കൾ: സാജിത, റസിയ, ബഷീർ. സഹോദരങ്ങൾ: പരേതരായ ആയിഷ, അസ്മ.

ഒറ്റത്തൈ:കുന്നേമുറിയിൽ വാവച്ചൻ (73 ) അന്തരിച്ചു. സംസ്കാരം നാളെ 11ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കുടിയാൻമല തെള്ളിയിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: കരോളിൻ (മുംബൈ), ഷമീല (ഓസ്‌ട്രേലിയ), അരുൺ. മരുമക്കൾ: ഷാജി പുതുശ്ശേരി, ബിനോജ് വടക്കുംമൂല, അഞ്ജു പൊടിമറ്റം.

പാനൂർ:ടൗണിലെ മലഞ്ചരക്ക് വ്യാപാരി ചെണ്ടയാട് മാവിലേരി റോഡിനു സമീപം സി.വി.രമേഷ്ബാബു (66) അന്തരിച്ചു. ഭാര്യ: സുരജ. മക്കൾ: ബെന്നി ഘോഷ്, ജോളി ഘോഷ്, റൂബി ഘോഷ്. മരുമക്കൾ: സൂര്യ, ആർഷ്യ. സഹോദരങ്ങൾ: കല്യാണി, പരേതരായ അനന്തൻ, കുമാരൻ, നാണു, മാതു.

കെ.കണ്ണപുരം:സിദ്ധീഖ് പള്ളിക്ക് സമീപം മഠത്തിൽ ഹൗസിൽ കീരീരകത്ത് ഹസ്സൻ (70) അന്തരിച്ചു. ഭാര്യ: മഠത്തിൽ സുലൈഖ. മക്കൾ: അഫ്സൽ, അർഷില, അഫ്ഷീറ, ജംഷീറ. മരുമക്കൾ: എ.കെ.ഹംസക്കുട്ടി, വി.ഷംസീർ, അമീൻ (അബുദാബി). സഹോദരങ്ങൾ: അസ്മ, സുബൈദ, റഷീദ, പരേതനായ അബ്ദുല്ല.

അഴീക്കോട്:വൻകുളത്തുവയൽ കോട്ടായി ഹൗസിൽ പനക്കട ചൊയ്യാൻ യശോദ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ കോട്ടായി ശ്രീധരൻ. മക്കൾ: രജനി (ബെംഗളൂരു), രാഗിണി (റിട്ട.പോസ്റ്റൽ അസിസ്റ്റന്റ്), പ്രമോദ് (മസ്ക്കറ്റ്), പ്രസീത, പ്രീത, പ്രവീൺ (മഹാലക്ഷ്മി പൂജാ സ്റ്റോർ, അഴീക്കോട്), സന്ധ്യ (മസ്ക്കറ്റ്). മരുമക്കൾ: ഗംഗാധരൻ (ബെംഗളൂരു), അനിൽ കുമാർ (അലവിൽ), വിനോദ് (മസ്ക്കറ്റ്), അജിത, സുസ്മിത, പരേതരായ പ്രകാശൻ, ദിലീപ്. സഹോദരങ്ങൾ: ദമയന്തി, പരേതയായ കൗസല്യ.

കണ്ണൂർ:താവക്കര ഹരിജൻ കോളനിക്കു സമീപം മുളിയിൽ ചിറമ്മൽ എ.ശശിധരൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് പയ്യാമ്പലത്ത്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശരത്ത് (എകെജി ആശുപത്രി), രാഗേഷ്. സഹോദരങ്ങൾ: വിമല, സത്യവതി, ബീന, പരേതരായ ഉത്തമൻ (പൊലീസ്), അനിൽ കുമാർ, ചന്ദ്രൻ.

പള്ളൂർ:മൂന്നങ്ങാടി ശ്രീവിനായകത്തിൽ ടി.പി.നാണു (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ. മൂലക്കടവ് പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സവിത. മക്കൾ: ഡോ.പ്രിയങ്ക (ആയൂർവേദ ആശുപത്രി, തൃശ്ശൂർ), വൈശാഖ്. സഹോദരങ്ങൾ: ദേവി, പരേതയായ സുശീല.

മണ്ടളം:കുടിയേറ്റ കർഷകൻ പരേതനായ ഓരത്തേൽ അബ്രാഹത്തിന്റെ ഭാര്യ അന്നമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ. മക്കൾ: മറിയക്കുട്ടി, ലീലാമ്മ, ജോസഫ്, മാത്യു, തെയ്യാമ്മ. മരുമക്കൾ: കുര്യൻ ഇല്ലിനിൽക്കും തടത്തിൽ, ലീലാമ്മ കൊട്ടാരത്തിൽപറമ്പിൽ, വത്സമ്മ കീച്ചേരി, തമ്പി ഊരാളിപ്പറമ്പിൽ, പരേതനായ ജോസഫ് പൂന്തുരുത്തിൽ.

മാഹി:മഞ്ചക്കൽ അമ്പലത്തും കണ്ടിയിൽ രചന ഹൗസിൽ പി.പി.സുരേന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: ഉഷ. (കോ– ഓപ്പറേറ്റീവ് ബിഎഡ് കോളജ്). മക്കൾ: രോഷിൻ (ബെംഗളൂരു), ശ്രീരാഗ് (ചെന്നൈ). സഹോദരങ്ങൾ: ബാലൻ, പരേതരായ നാണു, ജാനു, ചന്ദ്രൻ ,രോഹിണി, രേവതി.

വളപട്ടണം:തട്ടാളങ്കര പള്ളിക്ക് സമീപം സാജിദാസിൽ ടി.പി.അബ്ദുല്ല (62) അന്തരിച്ചു. ഭാര്യ: എം.വി.സാജിദ. മക്കൾ: മുഹമ്മദ് ഷഹൽ (ഖത്തർ), ഷിബിൻ, ഷിറിൻ.

എരുവട്ടി:പെനാങ്കിമെട്ട കൃഷ്ണപിള്ള നഗറിൽ പുത്തൻ പറമ്പത്ത് വീട്ടിൽ (എൽആർ വില്ല) കോച്ചങ്കണ്ടി ഭാസ്കരൻ (71) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: റീജ, റീന (ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി), റിജീഷ്. മരുമക്കൾ: പ്രേമൻ, പ്രദീപൻ, ഷിൽന. സഹോദരങ്ങൾ: ബാബു, പവിത്രൻ, വത്സൻ, പ്രകാശൻ, ശാന്ത, ചിത്ര, പരേതരായ ഭരതൻ, ബാലകൃഷ്ണൻ.

വാരം:വാരം കൂറുമ്പ ക്ഷേത്രത്തിനു സമീപം കട്ടേരി ഹൗസിൽ രയരോത്ത് കുന്നത്ത് ശ്രീമതി (55) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്. ഭർത്താവ്: കട്ടേരി സജീവൻ. മക്കൾ: സരുൺ, ജിസ്ന (അധ്യാപിക, തിലാന്നൂർ ട്യൂഷൻ സെന്റർ). മരുമകൻ: നിധിൻ. സഹോദരങ്ങൾ: പ്രേമൻ, പ്രേമവല്ലി, ശോഭ, ശ്രീജ (കടമ്പൂർ പഞ്ചായത്ത് അംഗം), പരേതനായ ജനാർദനൻ.

വായന്നൂർ:ചൊവ്വക്കുന്നിൽ മമ്പള്ളി കെ.വി.രാഘവൻ (78) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: സജിന, രാകേഷ്. മരുമകൻ: ഷിജു. സഹോദരങ്ങൾ: സാവിത്രി, നാരായണി.

തലശ്ശേരി:ചിറക്കര കെ.ടി.പി മുക്കിലെ പൊന്നമ്പത്ത് കക്കാട്ട് ആബൂട്ടി (85) അന്തരിച്ചു. ഭാര്യ: കുഞ്ഞിപറമ്പത്ത് റംല. മക്കൾ: ആയിഷ, ഷംശീർ (ദുബായ്), റാസിഖ്, ഹാഫിസ്, അബു താഹിർ (ദുബായ്). മരുമക്കൾ: അബ്ദുല്ല, സമീറ, റസീന, താഹിറ.

ചെറുകുന്ന്:വിമുക്ത ഭടൻ കൊവ്വപ്പുറം വരയിൽ നാരായണൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കൊവ്വപ്പുറം സമുദായ ശ്മശാനത്തിൽ. ഭാര്യമാർ: സാവിത്രി, ശാന്ത. മക്കൾ: ബിന്ദു, ബൈജു (ബഹ്റൈൻ), സിന്ധു, ഇന്ദു, നീതു. മരുമക്കൾ: വിനോദ് (സൗദി), വിജിത, പ്രദീപൻ (ബഹ്റൈൻ), മധുസൂദനൻ (സൗദി), ബിജു (ബഹ്റൈൻ). സഹോദരങ്ങൾ: ശാരദ, പരേതരായ ഗോവിന്ദൻ, മാധവി, കുഞ്ഞിരാമൻ.

മാഹി:ചൂടിക്കൊട്ട കുനിയിൽ ഹൗസിൽ ഷാബി പോത്തിലോട്ട് (47) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പൊതു ശ്മശാനത്തിൽ. പരേതരായ പുരുഷോത്തമന്റെയും രാധയുടെയും മകനാണ്. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: ഷാജി, സുജിത്ത്.

കതിരൂർ:പുല്ല്യോട് സിഎച്ച് നഗർ സജിനാസിൽ നെയ്യൻ രാജൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കുണ്ടുചിറ ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: സജിന, ഷെജിന, സജിലേഷ്. മരുമക്കൾ: ജയൻ, അനീഷ്. സൂര്യ. സഹോദരങ്ങൾ: ഭാസ്കരൻ, രാജമ്മ, ശോഭ, മനോഹരൻ, സതീശൻ, ലീന, പവിത്രൻ.

താഴെ കാവിൻമൂല:കോറോത്ത് കണ്ണോത്ത് വീട്ടിൽ ചിരുതൈ (76) അന്തരിച്ചു. സഹോദരങ്ങൾ: ലക്ഷ്മി, പത്മിനി, പരേതരായ ജാനകി, നാരായണി, കാർത്യായനി, സരോജിനി.

കാനച്ചേരി ചാപ്പ:ജാബിറ മൻസിലിൽ മടപ്പുരക്കൽ പി.എം.അബ്ദുറഹിമാൻ ഹാജി (70) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: സറീന, അബ്ദുൽ ഖാദർ, സൽമത്ത്, ജാബിറ. മരുമക്കൾ: ഇസ്സുദ്ദീൻ, ഹാഷിം. സഹോദരങ്ങൾ: മമ്മു, കലന്തൻ, മുസ്തഫ, അബ്ദുൽ ഖാദർ.

എടയന്നൂർ:നിഷ നിവാസിൽ സി.പി.ഗോവിന്ദൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. ഭാര്യ: കെ.വി.ശാന്ത. മക്കൾ: നിഷ, ഷിനി (അധ്യാപിക, മുണ്ടേരി ജിവിഎച്ച്എസ്എസ്), ജിഷ, ഷിജിൻ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ചന്ദ്രൻ, രാജേഷ്, മഹേഷ് (കൊച്ചിൻ ഷിപ്‌ യാർഡ്), ഷർമ്യ. സഹോദരങ്ങൾ: രാമകൃഷ്ണൻ, നാരായണൻ, കമലാക്ഷി, ചന്ദ്രിക.

കടമ്പൂർ:കുന്നുമ്പ്രത്ത് ക്ലീനാങ്കണ്ടി സൗദാമിനി (84) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മാളികപ്പറമ്പ് പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുന്നുമ്പ്രത്ത് അനന്തൻ. മക്കൾ: വിനോദൻ (റിട്ട.എസ്ഐ), ബീന, റീന, ദിലീഷ്, പരേതനായ മനോഹരൻ. മരുമക്കൾ: ഗംഗാധരൻ (റിട്ട.റെയിൽവേ), രാമകൃഷ്ണൻ, ഷീബ, സിലി. സഹോദരി: ഭാനുമതി.

വിളക്കോട്:തിടങ്ങയിൽ എം.മുഹമ്മദ് (71) അന്തരിച്ചു. ഭാര്യ: പാറയിൽ മറിയം. മക്കൾ: അഷ്റഫ് ആക്കോട്, സീനത്ത്, റഷീദ് (ഓട്ടോ ഡ്രൈവർ), മുത്തലിബ് റഹീം (സലീം സ്റ്റോർസ്, ഇരിട്ടി). മരുമക്കൾ: റഷീദ്, റഷീദ, സാജിത. സഹോദരങ്ങൾ: പരീത്, അബ്ദുറഹിമാൻ.

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}