ADVERTISEMENT

കാഞ്ഞങ്ങാട്∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട് നിരത്തിലിറങ്ങിയത് ജനസാഗരം. പൗരത്വ സംരക്ഷണ സമിതിയുടെ ‘നമ്മളൊന്ന്’ പൗരത്വ സംരക്ഷണ മഹാറാലി നഗരത്തെ നിശ്ചലമാക്കി. ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലിയിൽ പതിനായിരങ്ങളാണ് അണി നിരന്നത്.നോർത്ത് കോട്ടച്ചേരിയിലെ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് റാലി എത്താൻ മണിക്കൂറുകളെടുത്തു. 

തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ, ഡോ. സെബാസ്റ്റ്യൻ പോൾ, സാഹിത്യകാരൻ കൽപറ്റ നാരായണൻ, അലിഗ‍ഡ് സർവകലാശാല യൂണിയൻ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഇംതിയാസ്, മുബീന്‍ ഫാറൂഖി, സി.കെ.സുബൈർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.പി.കുഞ്ഞിക്കണ്ണൻ, വി.കെ.പി.ഹമീദ് അലി, കെ.മുഹമ്മദ് കുഞ്ഞി, വി.കമ്മാരൻ, പ്രഫ. സി.ബാലൻ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എം.മൊയ്തു മൗലവി, ബഷീർ വെള്ളിക്കോത്ത്, വി.കമ്മാരൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കെ.രാജ്മോഹൻ, സി.കെ.ശ്രീധരൻ, എം.സി.ജോസ്, സി.കു‍ഞ്ഞാമദ് പാലക്കി, സി.കുഞ്ഞബ്ദുല്ല പാലക്കി, ബാലകൃഷ്ണൻ പെരിയ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com