ADVERTISEMENT

തൃക്കരിപ്പൂർ∙ നാലു വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം പൂർത്തിയാക്കാത്തതിനെതിരെ കടലോര ജനത സമരത്തിന്. ഈ മാസം 31 നകം പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നു വലിയപറമ്പ് വികസന സമിതി.പിഎംജിഎസ്‌വൈ പദ്ധതിയിൽ വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറം മുതൽ വലിയപറമ്പ് വരെയുള്ള റോഡ് നിർമാണം അനിശ്ചിതമായി നീളുന്നതാണ് തീരദേശ ജനതയെ സമരത്തിനിറക്കുന്നത്. 

റോഡാകെ പൊട്ടിത്തകർന്നു കിടക്കുകയാണ്. 4 വർഷം മുൻപ് പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. കിലോ മീറ്ററുകൾ ദൈർഘ്യത്തിൽ കാൽനട യാത്ര പോലും ദുസ്സഹമാണ്. നിരന്തരം ആവശ്യമുന്നയിച്ചിട്ടും പ്രവൃത്തി തുടങ്ങുന്നതിൽ കരാറുടമ അമാന്തം കാട്ടുന്നതായി വികസന സമിതി കുറ്റപ്പെടുത്തി. 

സമരം ആരംഭിക്കുന്നതിനു പരിപാടികൾ ആവിഷ്ക്കരിച്ചു. കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.കുമാരൻ, കെ.വി.സുരേന്ദ്രൻ, കൊളങ്ങര രാമൻ, സി.വി.കണ്ണൻ, ടി.കെ.പി.റൗഫ്, ഇ.കെ.കോരൻ, കെ.വി.കരുണാകരൻ, വി.പ്രദീപൻ, പി.ബാലൻ, കെ.വി.കുിഞ്ഞിക്കണ്ണൻ, എൻ.പി.തമ്പാൻ എന്നിവർ പ്രസംഗി്ച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com