ADVERTISEMENT

കാസർകോട് ∙ചെങ്കള പഞ്ചായത്തിലെ ബേവിഞ്ചയിൽ സമ്പർക്കം കാരണം കോവിഡ് സ്ഥിരീകരിച്ചതിൽ 8 പേരും ഒരേ കുടുംബത്തിൽപ്പെട്ടവർ. വിദേശത്തു നിന്നു എത്തി കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാളുടെ ബന്ധുക്കളായ 2 വീടുകളിലുള്ള ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ 6 പേർ സ്ത്രീകൾ.  ഇവരുൾപ്പെടെ 9 പേരാണ് ബേവിഞ്ചയിൽ കോവിഡ് രോഗികൾ.

ചെങ്കള പഞ്ചായത്തിൽ ഏഴു വാർഡുകളിലായി 16  കോവിഡ് രോഗികൾ ആണ് ചികിത്സയിലുള്ളത്. 5, 7, 15, 17, 18,19 ,23 വാർഡുകളിൽ ആണ് ഈ നില . ബേവിഞ്ച 9, ചേരൂർ 2 ,ചൂരിപ്പള്ളം, ആറാട്ടുകടവ് ,തെക്കേ മൂല, റഹ്മത്ത് നഗർ, ഇന്ദിരാനഗർ 1 വീതം രോഗികൾ. ഒരു പഞ്ചായത്തിൽ തന്നെ ഒരു പ്രദേശത്ത് മാത്രം സമ്പർക്കത്തിലായ 8 രോഗികൾ ഉള്ള പ്രത്യേകതയും ചെങ്കള പഞ്ചായത്തിനാണ്.

ചെങ്കള പഞ്ചായത്തിൽ ചൊവ്വാഴ്ച വരെയുള്ള കണക്കു പ്രകാരം 491 പേർ വീടുകളിൽ നിരീക്ഷണത്തിൽ ആണ്. ദേശീയ പാതയിൽ നിന്നുൾപ്പെടെ ബേവിഞ്ചയിലേക്കുള്ള എല്ലാ പാതകളും അടച്ചിട്ടു ഇരട്ട ലോക് ഡൗൺ ചെയ്തു. നാലാംമൈൽ -ബേവിഞ്ച, ചെർക്കള - ബേവിഞ്ച, മുതലപ്പാറ- ബേവിഞ്ച തുടങ്ങിയ റോഡുകളെല്ലാം അടച്ചു.

ബേവിഞ്ചയിൽ വീടുകളിലും പരിസരങ്ങളിലും പൊലീസ് ഔട്ട് പോസ്റ്റുകളിലും പൊതുജനാരോഗ്യ കേന്ദ്രം പ്രവർത്തകർ അണു നശീകരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സി.ടി.ജലജ, എൻ.സബീന, സിറ്റി ഗോൾഡ് മാനേജർ അബ്ദുൽ മജീദ്, ഷംസീദ് ,മുനീർ ബീരാൻ, അബൂബക്കർ സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com