ADVERTISEMENT

നീലേശ്വരം ∙ കോവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്നറിയാൻ സ്രവ പരിശോധന ഊർജിതം.നീലേശ്വരത്ത് രണ്ടാഴ്ചയ്ക്കിടെ ഇരുനൂറ്റിയൻപതോളം സ്രവ സാംപിളുകളാണ് ശേഖരിച്ചത്. വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിക്കു സമീപം സജ്ജീകരിച്ച ലാബിലാണ് സ്രവം എടുക്കുന്നത്. ഇതിൽ വിദേശത്തു നിന്നെത്തിയ ഗർഭിണി ഉൾപ്പെടെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ദിവസവും ചുരുങ്ങിയത് 20 മുതൽ 25 വരെ സാംപിളുകളാണ് ശേഖരിക്കുന്നതെന്നു സമൂഹ വ്യാപന പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന ജില്ലാ കോ– ഓർഡിനേറ്റർ ഡോ.വി.സുരേശൻ പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും പൊതുജനങ്ങളെയുമാണ് ഇപ്പോൾ പരിശോധനയ്ക്കു വിധേയമാക്കുന്നത്. 

നീലേശ്വരത്തെ മാധ്യമപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവരുടെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ്, കോവിഡ് നിരീക്ഷണ സെൽ ഓഫിസർ ഡോ. എ.ടി. മനോജ്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, ഹെൽത്ത് സൂപ്പർവൈസർ നന്ദകുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com