ADVERTISEMENT

നീലേശ്വരം ∙ മുഴുവൻ ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവ്; പാലിയേറ്റീവ് നഴ്സിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടച്ചിട്ട മടിക്കൈ പിഎച്ച്സി ഇന്നു തുറക്കും.3 ദിവസമായി അടിഞ്ഞു കിടക്കുന്ന പിഎച്ച്സി കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.അശോക് കുമാറിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഇന്നലെ പൂത്തക്കാലിലാണ് ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയത്. 

മെഡിക്കൽ ഓഫിസർ ഡോ.സെൽമ ജോഷി, ഡോ.മാർക് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ, ആശ പ്രവർത്തകർ, ഡ്രൈവർമാർ തുടങ്ങി 22 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റും 5 പേരുടെ ആർടിപിസിആർ പരിശോധനയുമാണ് നെഗറ്റീവ് ആയത്. ആശുപത്രിയുടെ പ്രവർത്തനം ഉടൻ സാധാരണ നിലയിലാക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാമദാസ് നിർദേശിച്ചതിനെ തുടർന്നാണ് സ്രവ പരിശോധന ക്യാംപ് നടത്തിയത്. 

6 പേർ പോസിറ്റീവ് ആയ നീലേശ്വരം വട്ടപ്പൊയിൽ പ്രദേശത്തുള്ളവർക്കും സ്രവ പരിശോധന തുടങ്ങി. 48 പേർക്ക് ഇന്നലെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തി. ഇതുൾപ്പെടെ 88 ആർടിപിസിആർ പരിശോധനകളാണ് ഇന്നലെ നടത്തിയത്. നടത്തിയ 2 ആന്റിജൻ പരിശോധനകളുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വട്ടപ്പൊയിൽ പ്രദേശവാസികളിൽ ശേഷിക്കുന്നവർക്ക് ഇന്നു പരിശോധന നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com