ADVERTISEMENT

കാസർകോട് ∙ റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്ക് ആണ്  ആദ്യ മൂന്നു ദിവസം റേഷൻ വിതരണം. കാസർകോട് മേഖലയിൽ കിറ്റിൽ ഉൾപ്പെടുത്താനുള്ള  സേമിയ അല്ലെങ്കിൽ പാലട ഇന്നലെ വൈകിയും ലഭിച്ചിട്ടില്ല. വെല്ലം ചൊവ്വാഴ്ചയാണ് കിട്ടിയത്. എഎവൈ കാർഡുകൾക്കു മാത്രമുള്ള സാധനങ്ങളാണ് എത്തിയത്. റേഷൻകടകളിൽ ഇന്നു മാത്രമേ പൂർണമായും എത്തുകയുള്ളൂ.

ഇന്നു മുതൽ 15 വരെ എഎവൈ കാർഡുകൾക്കു കിറ്റ് ലഭിക്കും. തുടർന്നു നീല, വെള്ള കാർഡുകൾക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ കട പ്രവർത്തിക്കും. മറ്റിടങ്ങളിൽ, രാവിലെ 9 മുതൽ  വൈകിട്ട് 5 വരെ.ഗോതമ്പ് നുറുങ്ങ്, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, പപ്പടം, മുളക്,മല്ലി, സാമ്പാർ,മഞ്ഞൾ പൊടി വെളിച്ചെണ്ണയും ഉൾപ്പെടെ 11 സാധനങ്ങൾ അടങ്ങിയ 500 രൂപയുടെ കിറ്റാണു നൽകുന്നത്. പർച്ചേസ് ഓർഡർ പ്രകാരം സാധനങ്ങൾ എത്തിച്ചു തുടങ്ങുന്നതേയുള്ളൂ.  സപ്ലൈകോ ആണ്  സാധനങ്ങൾ വാങ്ങി കിറ്റിൽ നിറച്ചു റേഷൻ കടകൾക്കു കൈമാറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com