ADVERTISEMENT

പെരിയ ∙ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതിനകം പ്രവർത്തനമാരംഭിച്ചത് 704 എണ്ണം മാത്രം.  20 രൂപയ്ക്ക് ഊൺ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ലക്ഷ്യമിട്ട പോലെ ജനകീയ ഹോട്ടൽ തുടങ്ങാൻ കഴിഞ്ഞില്ല‌െങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിയുടെ വീഴ്ചയായി കണ്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി. വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോ ഓർഡിനേഷൻ‌ കമ്മിറ്റിയുടേതാണ് തീരുമാനം. 

ഓരോ ജില്ലയിലും തുടങ്ങാൻ ലക്ഷ്യമിട്ട ജനകീയ ഹോട്ടലുകളുടെ എണ്ണം (തുടങ്ങിയത് ബ്രാക്കറ്റിൽ): തിരുവനന്തപുരം 80 (66), കൊല്ലം73(62),പത്തനംതിട്ട57 (39),ആലപ്പുഴ76 (49),കോട്ടയം 75 (40),ഇടുക്കി 48 (30),എറണാകുളം 99 (91), തൃശൂർ 94 (55),പാലക്കാട് 93 (63), മലപ്പുറം 94 (48),വയനാട് 20 (19),കോഴിക്കോട് 76 (62),കണ്ണൂർ 81 (54), കാസർകോട് 35 (26). ചില സ്ഥലങ്ങളിൽ ഹോട്ടലുകൾ തുടങ്ങാൻ സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളായില്ല.

ജനകീയ ഹോട്ടൽ തുടങ്ങാത്ത സ്ഥലങ്ങളിൽ നിർബന്ധമായും  തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി പഞ്ചായത്ത്, നഗരകാര്യ സെക്രട്ടറിമാർ ഇടപെടണമെന്നും നിർദേശമുണ്ട്. കുടുംബശ്രീ ഡയറക്ടർ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതൽ ജനകീയ ഹോട്ടലുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലമുണ്ടെങ്കിൽ അവിടെയും ഹോട്ടൽ തുറക്കാവുന്നതാണ്. ഇത്തരം ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തി.‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com