ADVERTISEMENT

പാലക്കുന്ന് ∙ കഴകം ഭഗവതി ക്ഷേത്രത്തിൽ  ഭരണി ഉത്സവത്തിന് കൊടിയേറി. സന്ധ്യ ദീപാരാധയ്ക്ക് ശേഷം അനുബന്ധ ചടങ്ങുകൾ പൂർത്തിയാക്കി  ഇന്നലെ  രാത്രി ഭണ്ഡാര വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.   പള്ളിക്കര തണ്ണീർപുഴ പ്രദേശം തിരുമുൽകാഴ്ചയുടെ ഭാഗമായി ദേവിക്ക്  രാത്രി സമർപ്പിച്ച മേലാപ്പുമായാണ് എഴുന്നള്ളത്ത് യാത്ര തിരിച്ചത്. കലശാട്ടും കൊടിയില വെപ്പും കഴിഞ്ഞ് തിടമ്പും നർത്തകന്മാരും തിരുവായുധങ്ങളുമായി ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി 5 ദിവസം നീളുന്ന ഭരണി ഉത്സവത്തിന്  കൊടിയേറ്റി. താൻ ചെയ്ത അപരാധത്തിന് പ്രായശ്ചിത്തമായി പാണ്ഡ്യ രാജാവ് കുറുന്തോട്ടിയുടെ കടഭാഗം തൃക്കണ്ണാട് ക്ഷേത്രത്തിലേക്കും കൊടിമരം ഉണ്ടാക്കാൻ കൊടിഭാഗം പാലക്കുന്ന് ക്ഷേത്രത്തിലേക്കും സമർപ്പിച്ചുവെന്നാണ്  ഐതീഹ്യം. തന്റെ  മകന്റെ ഓർമയ്ക്കായ് ധ്വജത്തിൽ കയറ്റാനുള്ള കൊടിയും അന്ന് നൽകിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. 

ഇന്നു ഭൂതബലിയും നാളെ താലപ്പൊലി ഉത്സവവും നടക്കും. 13നാണ്  ആയിരത്തിരി ഉത്സവം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ നടത്തുന്ന പതിവ് കാഴ്ച സമർപ്പണങ്ങൾ അന്ന് ഉണ്ടാവില്ലെങ്കിലും തുടർച്ചയായി സമർപ്പണം നടത്തുന്ന പള്ളിക്കര തണ്ണിർപുഴ, ഉദുമ പടിഞ്ഞാർക്കര പ്രദേശങ്ങളിൽ നിന്ന് ആഘോഷാരവങ്ങൾ  ഒഴിവാക്കി കാഴ്ചകൾ ക്ഷേത്രത്തിൽ എത്തും. 14നു രാവിലെ കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com