ADVERTISEMENT

കാസർകോട്∙ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളത് ജില്ലയിൽ 3619 പേർ. ഇതിൽ ഇന്നലെ  കോവിഡ് പോസിറ്റീവായ 333 പേരും ഉൾപ്പെടുന്നു.175 പേരാണു കോവിഡ് മുക്തരായത്. 9939 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 9272 പേർ വീടുകളിലും 667 പേർ മറ്റിടങ്ങളിലുമാണ്. ജില്ലയിൽ ഇതുവരെ 36750 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 32806 പേർ മുക്തരായി.

വരാനുള്ളത് 1300 പേരുടെ പരിശോധന ഫലം

ജില്ലയിൽ  കോവിഡ്  വ്യാപനം രൂക്ഷമായതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിനായി 2 ദിവസങ്ങളിലായി ജില്ലയിൽ 8321 പേരെ പരിശോധിച്ചു.  ഇതിൽ 4235 ആർടിപിസിആറും 4034 ആന്റിജൻ പരിശോധനയുമാണ് നടത്തിയത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ലാബുകൾ, കൂടാതെ  മടക്കര, അഴിക്കര ഹാർബറുകൾ, പടന്നക്കാട് ഇഎംഎസ് ക്ലബ്‌  എന്നിവിടങ്ങളിൽ ഒരുക്കിയ മൊബൈൽ ബൂത്തുകളിലൂടെയുമായാണ്  കോവിഡ് പരിശോധന നടത്തിയത്.

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള 45 വയസിന് താഴെ പ്രായമുള്ള ഓട്ടോ- ടാക്സി ഡ്രൈവർമാർ, കലക്ഷൻ ഏജന്റുമാർ, കോവിഡ് വാക്സിനേഷൻ എടുക്കാത്ത 45 വയസിന് മുകളിലുള്ളവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ, കൂട്ടിരിപ്പിന് പോയവർ എന്നിവർക്കാണ്  കോവിഡ് പരിശോധനയ്ക്ക് മുൻഗണന നൽകുന്നത്. വരും ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയും  കൂടുതൽ പേരിൽ കോവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്നും 1300 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും   ജില്ലാ മെഡിക്കൽ ഓഫസർ ഡോ.എം.വി.രാംദാസ് അറിയിച്ചു.

നീലേശ്വരം നഗരസഭയിൽ 30

കോവിഡ് ബാധിതരുടെ എണ്ണം നീലേശ്വരത്ത് ഇന്നലെ 30, തൃക്കരിപ്പൂർ 27,ചെങ്കള 26,കാഞ്ഞങ്ങാട് 25 എന്നിങ്ങനെയാണ്.മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ. ചെറുവത്തൂർ 19, കയ്യൂർ–ചീമേനി 18,ഈസ്റ്റ് ഏളേരി 14, ചെമ്മനാട് 13, കിനാനൂർ–കരിന്തളം,അജാനൂർ11, കോടോംബേളൂർ,  ഉദുമ 10, മടിക്കൈ 9, പടന്ന,വെസ്റ്റ് എളേരി, പനത്തടി 8, ബളാൽ, കാസർകോട്, മംഗൽപാടി 7, കള്ളാർ, പുല്ലുർ–പെരിയ 6, പള്ളിക്കര 5, മുളിയാർ 4,മധൂർ,ബദിയടുക്ക,വലിയപറമ്പ,ബേഡഡുക്ക 3,കുമ്പള,മഞ്ചേശ്വരം, മൊഗ്രാൽപുത്തൂർ,പൈവളിഗെ 2, ബെള്ളൂർ, എൻമകജെ,കാറഡുക്ക 1 വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com