ADVERTISEMENT

കാസർകോട്∙ ജില്ലയിൽ ഇന്നലെ കോവിഡ് പോസിറ്റീവ് ആയ 622 പേരിൽ 69 പേർ കാഞ്ഞങ്ങാട് നഗരസഭയിൽ.  മടിക്കൈ 39, ചെങ്കള 35, നീലേശ്വരം, പള്ളിക്കര, ചെറുവത്തൂർ 34 വീതം, ഉദുമ, തൃക്കരിപ്പൂർ 30 വീതം, പുല്ലുർ–പെരിയ 28, കോടോംബേളൂർ 27, ഈസ്റ്റ് ഏളേരി 23, അജാനൂർ, ചെമ്മനാട് 21 വീതം, ബേഡഡുക്ക 19, പടന്ന 18, കയ്യൂർ–ചീമേനി 17, കള്ളാർ, കാസർകോട് 15 വീതം, പിലിക്കോട് 14,

മധുർ 13,മുളിയാർ, വലിയപറമ്പ് 10, കാറഡുക്ക 8, ബദിയടുക്ക 7, ബളാൽ, കിനാനൂർ–കരിന്തളം, മംഗൽപാടി 6 വീതം, മൊഗ്രാൽപുത്തുർ, മഞ്ചേശ്വരം 5 വീതം, വെസ്റ്റ് ഏളേരി 4, കുറ്റിക്കോൽ, എൻമകജെ 3 വീതം, ബൈള്ളൂർ,  പൈവളിഗെ,കുമ്പള, പനത്തടി 2 വീതം, വോർക്കാടി, പുത്തിഗെ,മീഞ്ച, കുമ്പഡാജെ 1 വീതം എന്നിങ്ങനെയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് ബാധിതർ.

കൂടുതൽ പേർക്കും സമ്പർക്കം വഴി

കാസർകോട്∙  ഇന്നലെ കോവിഡ് ബാധിതരായ 622 പേരിൽ 602 പേരും സമ്പർക്കത്തിലൂടെ പോസിറ്റീവ് ആയവരാണ്. ജില്ലയിൽ 4064 പേരാണ് നിലവിൽ മൊത്തം ചികിത്സയിലുള്ളത്. ഇന്നലെ 162  പേർ കോവിഡ് മുക്തി നേടി. 9660 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

ഇതിൽ വീടുകളിലുള്ളത് 8990 പേരാണുള്ളത്. പുതുതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവെ അടക്കം പുതിയതായി 2737 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചതിൽ 911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 37372 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com